
കോഴിക്കോട്: എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണെന്ന് സാദിഖലി ശിഹാബ് തങ്ങൾ. ജനവികാരം പരിഗണിച്ചാകും യുഡിഎഫ് തീരുമാനങ്ങള്‍ കൈക്കൊള്ളുക. എക്സിറ്റ് പോള്‍ വലിയ ആത്മവിശ്വാസം നല്‍കുന്നുവെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. കോൺഗ്രസ് ഹൈക്കമാൻഡും ജനവികാരം മാനിച്ചായിരിക്കും തീരുമാനം എടുക്കുക. എന്നാൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും അർഹതപ്പെട്ടത് ലഭിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഒന്നും ചോദിച്ച് വാങ്ങാന്‍ ലീഗ് ഉദ്ദേശിക്കുന്നില്ല. മുന്‍ കാലങ്ങളില്‍ ഒക്കെ ലീഗിന് നല്ല പരിഗണന മന്ത്രിസഭയില്‍ അടക്കം ലഭിച്ചിട്ടുണ്ടെന്നും സാദിഖ് അലി തങ്ങള്‍ വ്യക്തമാക്കി.







