spot_imgspot_imgspot_img

മികച്ച വിജയത്തോടെ അധികാരത്തിലേറുന്ന യു.ഡി.എഫിനും കോൺഗ്രസ് നേതൃത്വത്തിനും അഭിനന്ദനങ്ങൾ: ഡോ ആസാദ് മൂപ്പൻ

Date:

​തിരുവനന്തപുരം: ​കേരളത്തിന്റെ ഭരണചരിത്രത്തിൽ പുതിയ പ്രതീക്ഷകൾ നൽകിക്കൊണ്ട്, മികച്ച ജനവിധിയിലൂടെ അധികാരത്തിലേറാൻ പോകുന്ന ഐക്യ ജനാധിപത്യ മുന്നണിക്കും കോൺഗ്രസ് നേതൃത്വത്തിനും ഹാർദമായ ആശംസകൾ നേരുന്നുവെന്ന് ഡോ ആസാദ് മൂപ്പൻ. കഴിഞ്ഞ ഭരണകാലയളവിൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.ഡി. സതീശൻ നടത്തിയ മികച്ച ജനകീയ ഇടപെടലുകളും, രമേശ് ചെന്നിത്തല, മുസ്ലീം ലീ​ഗ് നേതാവ് പി.കെ.കു‍ഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ മാർഗ്ഗനിർദ്ദേശങ്ങളും, മുന്നണിയിലെ മുഴുവൻ ഘടകകക്ഷികളുടെയും ഒറ്റക്കെട്ടായ പ്രവർത്തനങ്ങളുമാണ് ഈ വലിയ വിജയത്തിലേക്ക് യു.ഡി.എഫിനെ നയിച്ചത് എന്ന് നിസ്സംശയം പറയാമെന്ന് അദ്ദേഹം പറഞ്ഞു.

​യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ആരോഗ്യമേഖലയ്ക്ക് നൽകിയിട്ടുള്ള വലിയ പ്രാധാന്യം അങ്ങേയറ്റം സ്വാഗതാർഹവും പ്രതീക്ഷ നൽകുന്നതുമാണ്. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി, സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് കിടക്ക ഒരു നിയമപരമായ അവകാശമാക്കി മാറ്റുമെന്ന പ്രഖ്യാപനം, സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേകമായി ഷീ ഹോസ്പിറ്റലുകൾ എന്നിവയെല്ലാം കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പോന്ന വാഗ്ദാനങ്ങളാണ്.ആശാ വർക്കർമാരുടെ സേവനങ്ങൾക്കുള്ള അംഗീകാരമായി വേതനം വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനവും ശ്രദ്ധേയമാണ്.

​സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകുന്ന ഈ വാഗ്ദാനങ്ങളെല്ലാം വിജയകരമായി നടപ്പിലാക്കാനും, കേരളത്തിന്റെ ആരോഗ്യ-സാമൂഹിക മേഖലകളിൽ പുതിയൊരു മുന്നേറ്റം കൊണ്ടുവരാനും അധികാരത്തിലേറാൻ പോകുന്ന പുതിയ യു.ഡി.എഫ് സർക്കാരിന് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. അതോടൊപ്പം, കേരളത്തിന്റെ ആരോഗ്യ മേഖലയെ കൂടുതൽ മികവിലേക്ക് നയിക്കുന്നതിനുള്ള പുതിയ സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്ന് ഡോ ആസാദ് മൂപ്പൻ വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച് പോരാട്ടം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഓരോ നിയോജക മണ്ഡലങ്ങളിലും വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽ...

കേരളം ജയിച്ചു, ഇനി യു.ഡി.എഫ് നയിക്കും; വി ഡി സതീശൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് ഹൃദയം നിറഞ്ഞ...

വട്ടിയൂർക്കാവിൽ മിന്നും വിജയം കരസ്ഥമാക്കി കെ മുരളീധരൻ

തിരുവനന്തപുരം: വട്ടിയൂർക്കാവിനെ കൈപിടിയിൽ ഒതുക്കി യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരൻ. 2796...

ഭരണം ഉറപ്പിച്ച് യു ഡി എഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡോടെ യുഡിഎഫ് ഭരണം ഉറപ്പിച്ചു....
Telegram
WhatsApp