

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് ഐക്യദാര്‍ഢ്യവുമായി മലപ്പുറത്ത് ലീഗ് ഗ്രാമപഞ്ചായത്ത് അംഗം. സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കുമെന്നാണ് പ്രഖ്യാപനം. മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് അംഗം സഫ്വാന്‍ കെ.വിയാണ് ഇക്കാര്യം ഫേസ്ബുക്കില്‍ കുറിപ്പായി പോസ്റ്റ് ചെയ്തത്.
അതിനിടെ, മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി.ഡി സതീശനു വേണ്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുകയായിരുന്നു. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രകടനം നടന്നു. പടനയിച്ചവര്‍ നാട് ഭരിക്കട്ടെയെന്ന മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രകടനം. അതേസമയം നേതാക്കള്‍ക്കായി ഫ്ലക്സ് പോര് തുടരുകയാണ്.
എറണാകുളം നെട്ടൂരില്‍ പട നയിച്ചവന്‍ നാട് നയിക്കട്ടെ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രവര്‍ത്തകര്‍ രംഗത്തെത്തി. തൃശൂരില്‍ കൊടുങ്ങല്ലൂരും പെരുമ്പിലാവിലും പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.കണ്ണൂരില്‍ പഴയങ്ങാടിയിലും, ഇരിട്ടിയിലും കോഴിക്കോട് കുറ്റ്യാടിയിലും സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തി.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇന്നും ഫ്ലക്സും പോസ്റ്ററുകളുംപ്രത്യക്ഷപ്പെട്ടു. കെപിസിസി ആസ്ഥാനത്ത് കെ സി വേണുഗോപാലിനായി കൂറ്റന്‍ ഫ്ലക്സ് സ്ഥാപിച്ചു. ആലപ്പുഴ ഡിസിസി ഓഫീസിന് മുന്നില്‍ കെ സി വേണുഗോപാലിനെതിരെ വെച്ച ഫ്ലക്സ് ബോര്‍ഡുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കീറി കളഞ്ഞു.പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്ററും പ്രത്യക്ഷപ്പെട്ടു.










