spot_imgspot_imgspot_img

മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉടന്‍; പുറത്തായത് യഥാർത്ഥ രേഖയല്ലെന്ന് മുകുൾ വാസ്‌നിക്

Date:

ഡൽഹി: മുഖ്യമന്ത്രി നിശ്ചയിക്കാനാൻ കേരളത്തിലെത്തിയ എഐസിസി നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷന് റിപ്പോർട്ട് സമര്‍പ്പിച്ചു. അതേസമയം മുഖ്യമന്ത്രി ചര്‍ച്ചകളില്‍ എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയതെന്ന രീതിയില്‍ പുറത്തുവന്ന ചിത്രം തള്ളി എഐസിസി നിരീക്ഷകര്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട ചിത്രം യഥാര്‍ത്ഥ രേഖയല്ലെന്ന് മുകുൾ വാസ്നിക് പറഞ്ഞു.

കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നുവെന്ന് സൂചിപ്പിക്കുന്ന രേഖയാണ് പുറത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും വേണുഗോപാലിന്‍റെ പേരാണ് നിർദ്ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.കോൺഗ്രസ് എംഎൽഎമാരുടെ ഹിതപരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോൾ എടുത്ത ചിത്രമാണിതെന്നാണ് സൂചന.

ഈ ചിത്രമാണ് മുകുൾ വാസ്‌നിക് തള്ളിയത്. പത്രം പുറത്ത് വിട്ടത് യഥാർത്ഥ രേഖയല്ലെന്നും വിശദീകരിച്ചു. എഐസിസി നിരീക്ഷകരുടെ കയ്യിലുണ്ടായിരുന്ന കയ്യിലുണ്ടായിരുന്ന രേഖകളുടെ ചിത്രമാണ് പുറത്തുവിട്ടത്. മാത്രമല്ല മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും പറഞ്ഞു.

കൂടിയാലോചനക്ക് ശേഷമുള്ള വിവരങ്ങള്‍ അല്ല അതില്‍ പ്രതിഫലിക്കുന്നത്. തെറ്റായ പട്ടികയാണ്. നിരീക്ഷകരുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും നിരീക്ഷക സംഘാംഗം അജയ് മാക്കനും പ്രതികരിച്ചു. ഏറെ ഗൗരവത്തോടെയാണ് മുഖ്യമന്ത്രിയെ നിര്‍ണയിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുഖ്യമന്ത്രി ചർച്ച; മൂന്നു നേതാക്കളേയും ഡൽഹിക്ക് വിളിപ്പിച്ചു

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്ക് കടക്കുന്നുവെന്ന് സൂചന. മുതിർന്ന...

16 വർഷത്തെ പോരാട്ടത്തിനൊടുവിൽ പോത്തൻകോട് സ്വദേശിയായ പ്രേമലതയ്ക്കും കുടുംബത്തിനും നീതി ലഭിച്ചു

തിരുവനന്തപുരം: നീണ്ട പതിനാറ് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ പോത്തൻകോട് സ്വദേശികളായ പ്രേമലത,...

യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്

മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, ആരാധകർ ഏറെ പ്രതീക്ഷയോടെ...

തിരുവനന്തപുരം കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അപകടത്തിൽ ഒരു മരണം

തിരുവനന്തപുരം: തിരുവനന്തപുരം കവടിയാറിൽ വൻ അപകടം. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക്...
Telegram
WhatsApp