spot_imgspot_imgspot_img

മുഖ്യമന്ത്രി ആകുന്നതിന് സീനിയോറിറ്റി പ്രശ്‌നമല്ല; പിന്തുണകൾ ഘടകമാകുമെന്ന് കെ മുരളീധരൻ

Date:

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. മുഖ്യമന്ത്രി പദത്തിലേക്ക് സീനിയോരിറ്റിയൊന്നും പ്രശ്നമല്ല. മാത്രമല്ല ഫ്ലക്‌സിന്റെ എണ്ണം കൂടിയതുകൊണ്ടോ ജാഥകള്‍ കൂടിയതുകൊണ്ടോ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫ്ലക്സിൽ തുപ്പുന്നവരും കീറുന്നവരും കോൺഗ്രസുകാരല്ലെന്നും മുരളീധരൻ പറഞ്ഞു. ഇതൊരു സിംഗിൾ പാർട്ടി സർക്കാരാണ്. ഇതിനൊക്കെ ചില നടപടിക്രമങ്ങള്‍ ഉണ്ട്. എംഎൽഎമാരുടെ ഭൂരിപക്ഷവും ഘടകകക്ഷികളുടെ അഭിപ്രായവുമാകും മുഖ്യമന്ത്രിയെ തീരുമാനിക്കുക. അതനുസരിച്ച് മാത്രമേ കാര്യം മുന്നോട്ട് പോകുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കാര്യങ്ങള്‍ വഷളായിട്ടൊന്നുമില്ല. ചിലരുടെ ആഗ്രഹങ്ങള്‍ അവര്‍ ഫ്ലക്‌സിലൂടെ പ്രകടിപ്പിക്കുന്നുവെന്നേയുള്ളൂ. പ്രകടനങ്ങൾ ശരിയല്ല. കാര്യങ്ങൾ നല്ല നിലയിൽ പോകുമെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന ഉടമകൾക്കെതിരെ കേസ് ​

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന...
Telegram
WhatsApp