spot_imgspot_imgspot_img

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കുടുംബത്തെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമമെന്ന് പരാതി

Date:

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അമ്മയെയും മക്കളെയും ഷോക്കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. മീറ്ററില്‍ നിന്നും വാതിലിലേക്ക് വയര്‍ കണക്ട് ചെയ്തതാണ് സംശയത്തിന് ഇടയാക്കിയത്.

നെയ്യാറ്റിൻകര മഞ്ചവിളാകത്താണ് സംഭവം. വീടിന്റെ വാതിലിൽ വൈദ്യുതി ബന്ധിപ്പിച്ചാണ് കൊലപ്പെടുത്താൻ ശ്രമം നടന്നത്. രാവിലെ വാതില്‍ തുറക്കുന്നതിനിടെ രമ്യയുടെ മകന് ഷോക്കേൽക്കുകയായിരുന്നു. തുട‌ർന്ന് നടത്തിയ അന്വേഷണത്തിൽ മീറ്റർ ബോർഡിൽ നിന്ന് ഒരു വയർ എടുത്ത് മുന്നിലുള്ള വാതിലിൽ ബന്ധിപ്പിച്ചതായി കണ്ടെത്തി.

മകന് ഷോക്കേറ്റതോടെ സംശയം തോന്നി പിറകുവശത്തെ വാതിലിലൂടെ ഇവർ പുറത്തേക്ക് വരുകയായിരുന്നു. തുടർന്നാണ് മീറ്ററില്‍ നിന്നും മുന്‍വശത്തെ വാതിലിലേക്ക് വയര്‍ ബന്ധപ്പിച്ചതായി കണ്ടെത്തിയത്. രമ്യയും രണ്ട് കുട്ടികളും മാത്രമാണ് വീട്ടില്‍ താമസം. ഭര്‍ത്താവുമായി അകന്നുകഴിയുകയാണ് രമ്യ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചു; സംസ്ഥാനത്ത് 99.07 % വിജയശതമാനം

തിരുവനന്തപുരം: 2025-26 വര്‍ഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ...

വിഡി സതീശന്‍ മുഖ്യമന്ത്രിയായതില്‍ സന്തോഷമെന്ന് ചെന്നിത്തല: രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശന്‍

തിരുവനനന്തപുരം: മേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശന്‍. രാവിലെ...

പിണറായി വിജയനെ സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി...

യാത്രാസുരക്ഷയില്‍ ശൈലി മാറ്റം പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: പൈലറ്റും എസ്കോർട്ടും ഒഴികെ മറ്റ് വാഹനങ്ങൾ വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി...
Telegram
WhatsApp