spot_imgspot_imgspot_img

വി ഡി സതീശന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ; തമിഴ്നാട് മുഖ‍്യമന്ത്രി വിജയ് ഉൾപ്പടെയുള്ളവർക്ക് ക്ഷണം

Date:

തിരുവനന്തപുരം: കേരളത്തിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി വിജയ് യെ ക്ഷണിച്ചു. തിങ്കളാഴ്ച രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിലേക്ക് തെലങ്കാന, കർണാടക മുഖ‍്യമന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്.

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഢി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവർക്ക് ക്ഷണക്കത്തയച്ച് ചീഫ് സെക്രട്ടറി. നിയുക്ത മുഖ്യമന്ത്രി വിധി സതീശന്റെ നിർദ്ദേശപ്രകാരമാണ് ക്ഷണക്കത്ത് അയച്ചത്.

അമ്പതിനായിരം പേര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തുമെന്നാണ് പൊതുഭരണ വകുപ്പ് പ്രതീക്ഷിക്കുന്നത്. വൻപന്തലാണ് സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുങ്ങുന്നത്. വിപുലമായ രീതിയിൽ സത‍്യപ്രതിജ്ഞ ചടങ്ങ് ഒരുക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്.

രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുര്‍ ഖാര്‍ഗെ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളും എത്തും. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്. മന്ത്രിമാരൊന്നാകെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഓപ്പറേഷൻ നംഖോർ; ദുൽകർ സൽമാന്‍റെ മറ്റൊരു ആഡംബര വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

കൊച്ചി : ദുൽഖർ സൽമാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു....

കുടുംബചിത്രങ്ങള്‍ നിറച്ച സ്‌നേഹമരം തീര്‍ത്ത് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്റര്‍ ഫാമിലിക്കായി വന്‍മരം നിറയെ കുടുംബചിത്രങ്ങള്‍ നിറച്ച്...

എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചു; സംസ്ഥാനത്ത് 99.07 % വിജയശതമാനം

തിരുവനന്തപുരം: 2025-26 വര്‍ഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ...

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കുടുംബത്തെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമമെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അമ്മയെയും മക്കളെയും ഷോക്കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. മീറ്ററില്‍...
Telegram
WhatsApp