spot_imgspot_imgspot_img

കുടുംബചിത്രങ്ങള്‍ നിറച്ച സ്‌നേഹമരം തീര്‍ത്ത് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍

Date:

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്റര്‍ ഫാമിലിക്കായി വന്‍മരം നിറയെ കുടുംബചിത്രങ്ങള്‍ നിറച്ച് ഭിന്നശേഷിക്കാര്‍. അന്താരാഷ്ട്ര കുടുബദിനത്തോടനുബന്ധിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ കൂറ്റന്‍ പുളിമരത്തിലാണ് കുട്ടികള്‍ തങ്ങളുടെ കുടുംബചിത്രങ്ങള്‍ വരച്ച് ഫാമിലി മരം ഒരുക്കിയത്. ഡി.എ.സിയിലെ എല്ലാവരും ഇനി ഒരൊറ്റ കുടുംബമാണെന്ന് പ്രതീകാത്മകമായി അവതരിപ്പിക്കുകയായിരുന്നു ഫാമിലി മരത്തിലൂടെ. റവന്യൂഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി എം.ജി രാജമാണിക്യം ഐ.എ.എസ്, ഭാര്യയും ഐ.ജിയുമായ ആര്‍.നിഷാന്തിനി ഐ.പി.എസ് എന്നിവര്‍ തങ്ങളുടെ മക്കളായ നിധിലന്‍, വെണ്‍പ എന്നിവര്‍ക്കൊപ്പം ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയത്. കുടുംബദിനാഘോഷത്തിന് മാറ്റ് കൂട്ടി. ഡി.എ.സി ഫാമിലി മരത്തില്‍ തങ്ങളുടെ കുടുംബത്തെക്കൂടി ചേര്‍ത്തുവച്ചാണ് ചടങ്ങ് അവര്‍ ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് സ്‌നേഹചുംബനം നല്‍കി ചടങ്ങിനെ കൂടുതല്‍ വികാരഭരിതമാക്കി. ഭിന്നശേഷിക്കാരുടെ ജീവിതത്തില്‍ വര്‍ണജാലങ്ങള്‍ വിരിയിച്ച ഈ ഡിഫറന്റ് ആര്‍ട് സെന്റര്‍ കൂട്ടായ്മയിലേയ്ക്ക് തങ്ങള്‍ക്കുകൂടി ഭാഗമാകാന്‍ കഴിഞ്ഞത് വലിയൊരു സൗഭാഗ്യമായെന്ന് അവര്‍ അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥ വിസ്മയം നടക്കുന്ന സ്വര്‍ഗതുല്യമായ ഒരിടമാണിതെന്നും കുട്ടികളുടെയും രക്ഷിതാക്കളുടെയും സന്തോഷമാണ് ഇവിടുത്തെ ഇന്ദ്രജാലമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികളും അമ്മമാരും ചേര്‍ന്ന് അവതരിപ്പിച്ച കലാപ്രകടനങ്ങളും അരങ്ങേറി. ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍, മാജിക് പ്ലാനറ്റ് മാനേജര്‍ സുനില്‍രാജ് സി.കെ, ക്രിയേറ്റീവ് ഹെഡ് ഭരതരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ...
Telegram
WhatsApp