ആറുമാസം കൊണ്ട് ടിവികെ സര്‍ക്കാര്‍ താഴെ വീഴും; സ്റ്റാലിന്‍ തിരിച്ചു വരും; ഡിഎംകെ നേതാവ് രാധാകൃഷ്ണന്‍

0
42

ചെന്നൈ: തമിഴ്‌നാട്ടില്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെ സര്‍ക്കാര്‍ ആറുമാസത്തിനകം താഴെ വീഴുമെന്ന പ്രസ്താവനയുമായി ഡിഎംകെ നേതാവ് അനിത രാധാകൃഷ്ണന്‍. തിരുച്ചന്തൂര്‍ എംഎല്‍എയും മുന്‍ സര്‍ക്കാരിലെ മത്സ്യത്തൊഴിലാളി ക്ഷേമമന്ത്രിയുമാണ് അനിത രാധാകൃഷ്ണന്‍. വിജയ് സര്‍ക്കാര്‍ ആറുമാസം തികയ്ക്കില്ലെന്നാണ് അനിത രാധാകൃഷ്ണന്റെ പ്രവചനം. സ്റ്റാലിന്‍ വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രിയായി തിരിച്ചെത്തുമെന്നും ധൈര്യമുണ്ടെങ്കില്‍ ടിവികെ നേതാവും മന്ത്രിയുമായ ആദവ് അര്‍ജുന രാജിവച്ച് ജനവിധി തേടണമെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.

അടുത്ത നാലോ ആറോ മാസത്തിനുള്ളില്‍ സ്റ്റാലിന്‍ വീണ്ടും മുഖ്യമന്ത്രിയാകും. അദ്ദേഹം തിരുച്ചിയില്‍ മത്സരിക്കണം. കൊളത്തൂരിനെ സ്റ്റാലിന്‍ സിംഗപ്പൂരാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ സ്റ്റാലിന്‍ പരാജയപ്പെട്ട കൊളത്തൂരിലെ വോട്ടര്‍മാരെ ‘വിലകുറഞ്ഞവര്‍’ എന്നും രാധാകൃഷ്ണന്‍ പരിഹസിച്ചു. മുന്‍ ഡിഎംകെ നേതാവും നിലവില്‍ ടിവികെ എംഎല്‍എയുമായ വി.എസ്.ബാബുവാണ് കൊളത്തൂരില്‍ സ്റ്റാലിനെ പരാജയപ്പെടുത്തിയത്. അതേസമയം, മുഖ്യമന്ത്രി വിജയിന്റെ ഓഫിസോ ടിവികെയോ രാധാകൃഷ്ണന്റെ പ്രസ്താവനയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here