spot_imgspot_imgspot_img

വക്കം ഖാദറിന്റെ 109-ാം ജന്മവാർഷികം മേയ് 25 ന്

Date:

തിരുവനന്തപുരം: വക്കം ഖാദറിന്റെ 109-ാം ജന്മവാർഷികം 2026 മെയ് 25 ന് ആചരിക്കുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന പരിപാടി ആരോഗ്യം-ദേവസ്വം വകുപ്പു മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ എം വിജയകുമാർ അധ്യക്ഷത വഹിക്കും. ഐ.എൻ.എ. ഹീറോ വക്കം ഖാദർ നാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇക്കാലമത്രയും വർഷംതോറും മെയ് 25 ന് ജന്മദിനവും സെപ്റ്റംബർ 10 ന് രക്തസാക്ഷിദിനവും ആചരിക്കാറുണ്ട്.

തുല്യതയില്ലാത്ത പോരാട്ടവീര്യത്തിൻ്റെ പ്രതീകമായ വക്കം ഖാദർ ഈ മണ്ണിൽ പിറന്നുവീണിട്ട് 109 വർഷം. (1917 മേയ് 25 ജനനം) ജന്മനാടിന്റെ മാനം കാക്കാൻ വക്കം ഖാദറും സഹപ്രവർത്തകരും നടത്തിയ ഐതിഹാസികമായ സമരം ചരിത്രംപോലും വിസ്മരിച്ചു എന്നതാണ് യാഥാർത്ഥ്യം. സ്വാതന്ത്ര്യസമരത്തിൻ്റെ നിർണ്ണായകഘട്ടത്തിൽ വിപ്ലവത്തിന്റെ തീപ്പന്ത മായി പടർന്നുകയറിയ ഒരു മഹാപ്രസ്ഥാനത്തിൻ്റെ (ഐ.എൻ.എ.) കരുത്തുറ്റ കർമ്മ ഭടനായിരുന്നു വക്കം ഖാദർ. 1943 സെപ്തംബർ 10 ന് 26-ാം വയസ്സിൽ മദ്രാസ് സെൻട്രൽ ജയിലിലെ തൂക്കുമരത്തിൽ ജീവിതം ഹോമിച്ച അനശ്വര രക്തസാക്ഷി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ...
Telegram
WhatsApp