spot_imgspot_imgspot_img

ലോക്ഭവനിൽ ജി സുധാകരൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

Date:

തിരുവനന്തപുരം: അമ്പലപ്പുഴയിൽ നിന്ന് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രൻ ആയി വിജയിച്ച ജി സുധാകരൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ‍്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും സത‍്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഗവര്‍ണര്‍ സത്യവാചകം ചൊല്ലികൊടുത്തു.

പ്രോ ടേം സ്പീക്കറായി നിയോഗിക്കപ്പെട്ടതിനാല്‍ ഇന്ന് ഗവർണര്‍ക്ക് മുന്നിലായിരുന്നു ജി സുധാകരന്‍റെ സത്യപ്രതിജ്ഞ. വീണ്ടും എംഎൽഎയായി നിയമസഭയിലെത്തുന്നതിൽ സന്തോഷമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.നാളെ നിയമസഭയുടെ ആദ്യസമ്മേളനം ചേരുമ്പോള്‍ പ്രോ ടേം സ്പീക്കര്‍ എന്ന നിലയില്‍ ജി സുധാകരനായിരിക്കും സഭ നിയന്ത്രിക്കുക.

സഭയില്‍ ഏറ്റവും കൂടുതല്‍ക്കാലം എംഎല്‍എയായിരുന്ന മുതിര്‍ന്ന അംഗം എന്ന നിലയിലാണ് പ്രോ ടേം സ്പീക്കറായി ജി സുധാകരനെ നിശ്ചയിച്ചത്. എംഎല്‍എമാര്‍ ജി സുധാകരന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സെക്രട്ടറിയേറ്റിലെ മരത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന്റെ ആത്മഹത്യ ഭീഷണി. സെക്രട്ടറിയേറ്റിലെ മരത്തില്‍ കയറിയാണ് യുവാവിന്റെ...

വെടിനിർത്തലിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം ഉണ്ടാകും; ട്രംപ്

വാഷിങ്ടൺ: ഇറാനെതിരേ വീണ്ടും ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്....

മോദിയെ പാമ്പാട്ടിയാക്കി ചിത്രീകരിച്ച കാർട്ടൂണുമായി നോര്‍വീജിയൻ ദിനപത്രം; വ്യാപക വിമർശനം

ഓസ്‌ലോ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാമ്പാട്ടിയായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് പ്രമുഖ...

നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി എല്‍ഡിഎഫിന്റെയോ സിപിഐഎമ്മിന്റെയോ അവസാനമല്ല; പിണറായി വിജയൻ

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി എല്‍ഡിഎഫിന്റെയോ സിപിഐഎമ്മിന്റെയോ അവസാനമല്ലെന്ന് നിയുക്ത പ്രതിപക്ഷ...
Telegram
WhatsApp