spot_imgspot_imgspot_img

സെക്രട്ടറിയേറ്റിലെ മരത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന്റെ ആത്മഹത്യ ഭീഷണി. സെക്രട്ടറിയേറ്റിലെ മരത്തില്‍ കയറിയാണ് യുവാവിന്റെ ആത്മഹത്യാ ഭീഷണി. നെയ്യാറ്റിന്‍കര സ്വദേശി വിനീതാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.

സെക്രട്ടറിയേറ്റിലെ ഗേറ്റ് രണ്ടിന് മുകളിലെ മരത്തില്‍ കയറിയാണ് ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിയത്. രണ്ടു മാസത്തെ ശമ്പളം തരാത്തത്തിലുള്ള മനോവിഷണമാണെന്ന് യുവാവ് പറഞ്ഞു. ഹോട്ടൽ ജീവനക്കാരനാണ് ഇയാൾ. പൊറോട്ട അടിയാണ് ജോലി. രണ്ടുമാസമായി ശമ്പളം നല്‍കുന്നില്ലെന്ന് യുവാവ് പറഞ്ഞു.

പൈസ ചോദിച്ചപ്പോള്‍ ഊളന്‍പാറയില്‍ കൊണ്ടുപോകുമെന്ന് പറഞ്ഞുവെന്നും രാവിലെ ഏഴ് മണിക്ക് കേറിയാല്‍ രാത്രി 11 വരെ ജോലി ചെയ്യണമെന്നും ഇയാൾ പറഞ്ഞു. ആയിരം രൂപയാണ് ശമ്പളമായി പറഞ്ഞത്. എന്നാൽ കള്ളക്കണക്കൊക്കെ എഴുതിവെച്ചിട്ട് ഇപ്പോൾ ശമ്പളം തരുന്നില്ലെന്നും യുവാവ് ആരോപിച്ചു.പൊലീസ് അനുനയിപ്പിച്ച് യുവാവിനെ താഴെയിറക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആൾപാർപ്പില്ലാത്ത സ്ഥലത്ത് നിന്നാണ് കണ്ടെടുത്തത്

കഴക്കൂട്ടത്ത് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തതിന് പിന്നാലെ കഞ്ചാവുമായി യുവാവും പിടിയിൽ കഴക്കൂട്ടം: ലഹരി...

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...
Telegram
WhatsApp