spot_imgspot_imgspot_img

കോക്രോച്ച് ജനത പാർട്ടിയുടെ അക്കൗണ്ട് വിലക്കിയത് രാജ്യസുരക്ഷാ ആശങ്കകളെ തുടർന്ന്

Date:

ഡൽഹി: കോക്രോച്ച് ജനത പാർട്ടിയുടെ അക്കൗണ്ട് തടഞ്ഞത് രഹസ്യാന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. രാജ്യസുരക്ഷാ ആശങ്കകളെ തുടർന്നാണ് അക്കൗണ്ട് വിലക്കിയതെന്നാണ് റിപ്പോർട്ട്.

ഇന്റലിജന്‍സ് ബ്യൂറോയുടെ അഭിപ്രായത്തില്‍ കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് എക്‌സ് അക്കൗണ്ട് നിരോധിച്ചതെന്നാണ് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോക്രോച്ച് ജനത പാർട്ടിയുടെ ഇൻസ്റ്റ അക്കൗണ്ടും വിലക്കിയേക്കും.

അക്കൗണ്ടിലൂടെ പങ്കുവെക്കുന്ന ഉള്ളടക്കം പ്രകോപനപരമാണെന്നും 2000 ലെ ഐടി ആക്ട് സെക്ഷൻ 69 A അനുസരിച്ചാണ് നടപടിയെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ‘ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കുമെന്ന കാര്യം ചൂണ്ടിക്കാട്ടി കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ട് നിരോധിക്കാന്‍ ഐബി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.

അതേസമയം, സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡ് ആയതിന് പിന്നാലെ ജനകീയ വിഷയങ്ങൾ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് കോക്രോച്ച് ജനത പാർട്ടി. അക്കൗണ്ട് വിലക്കിയതിന് പിന്നാലെ കോക്രോച്ച് ഈസ്‌ ബാക്ക് എന്ന പേരിൽ പുതിയ അക്കൗണ്ട് ആരംഭിച്ചിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ടി.പി കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല; വാര്‍ത്ത വസ്തുതാ വിരുദ്ധം: കെ.കെ രമ

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പുനരന്വേഷിക്കണമെന്ന് താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട്...

വടക്കന്‍ കേരളത്തല്‍ വൈദ്യുതി മുടങ്ങും; കോഴിക്കോട് പവര്‍ഗ്രിഡില്‍ തകരാറെന്ന് കെഎസ്ഇബി

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. കോഴിക്കോട്,...

നീറ്റ് യുജി പരീക്ഷയിൽ മാറ്റംകൊണ്ടുവരാനൊരുങ്ങി കേന്ദ്ര സർക്കാർ

ഡൽഹി: നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. എത്രതവണ പരീക്ഷ...
Telegram
WhatsApp