വടക്കന്‍ കേരളത്തല്‍ വൈദ്യുതി മുടങ്ങും; കോഴിക്കോട് പവര്‍ഗ്രിഡില്‍ തകരാറെന്ന് കെഎസ്ഇബി

0
23

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ 3-മത് നമ്പര്‍ 500 എം.വി.എ. ട്രാന്‍സ്ഫോര്‍മറിന്റെ 220 കെ.വി. ബുഷിങ്ങില്‍ തകരാര്‍ സംഭവിച്ചിരുന്നു. ഈ ട്രാന്‍സ്ഫോര്‍മറിന്റെ അറ്റകുറ്റപ്പണികള്‍ക്കായി വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി അറിയിച്ചു.

അറ്റകുറ്റപണികള്‍ തീര്‍ക്കാനുള്ള ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് 2026 മെയ് 25 വരെ സമയം ആവശ്യമായി വരുമെന്ന് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ അറിയിച്ചെന്നും കെഎസ്ഇബി അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here