spot_imgspot_imgspot_img

ടെക്നോപാര്‍ക്കിലെ റിഫ്ലക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് എഐ അധിഷ്ഠിത ‘റിഫ്ളെക്ടോ’ ആപ്പ് പുറത്തിറക്കി

Date:

തിരുവനന്തപുരം: കമ്പനിയുടെ ആശയവിനിമയം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന എഐ അധിഷ്ഠിത വെബ് ആപ്ലിക്കേഷനായ ‘റിഫ്ളെക്ടോ’ ടെക്നോപാര്‍ക്കിലെ പ്രമുഖ ഇന്നൊവേഷന്‍ ടെക്നോളജി സേവന ദാതാവായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് പുറത്തിറക്കി.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം വെബ് ആപ്ലിക്കേഷനുകളാണ് ‘റിഫ്ളെക്ടോ’. ജീവനക്കാര്‍ക്കിടയിലെ ആശയവിനിമയവും പരസ്പര സഹകരണവും സുഗമമാക്കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു.

ധാരാളം സമയവും ഡിസൈന്‍ വൈദഗ്ധ്യവും ആവശ്യമായിരുന്ന സര്‍ഗാത്മകമായ ജോലികള്‍ കാര്യക്ഷമമായി ചെയ്യാന്‍ ‘റിഫ്ളെക്ടോ’ ആപ്ലിക്കേഷന്‍ സഹായിക്കും. ഡിസൈനിങ് രംഗത്തോ കോഡിങ്ങിലോ മുന്‍പരിചയം ഇല്ലാത്തവര്‍ക്കും വളരെ എളുപ്പത്തില്‍ ഇത് ഉപയോഗിക്കാം. മുന്‍പ് കമ്പനിക്കുള്ളില്‍ ആശയവിനിമയം നടത്താന്‍ വേണ്ട പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്യാന്‍ മണിക്കൂറുകള്‍ ചിലവഴിക്കേണ്ടി വന്നിരുന്ന സാഹചര്യം മാറി ഒറ്റ ക്ലിക്കില്‍ പോസ്റ്ററുകള്‍ ഉണ്ടാക്കാന്‍ ‘റിഫ്ളെക്ടോ’ യ്ക്ക് കഴിയുന്നു.

റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിലെ ജീവനക്കാര്‍ക്കിടയില്‍ നടത്തുന്ന മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്കുള്ള പോസ്റ്ററുകള്‍, ജന്മദിനാശംസകള്‍ എന്നിവ ഒറ്റ ക്ലിക്കില്‍ ഇത് തനിയെ തയാറാക്കി നല്‍കും. കമ്പനിയിലെ ലീഡര്‍മാര്‍ക്ക് അവരുടെ ബ്രാന്‍ഡ് മൂല്യം വര്‍ദ്ധിപ്പിക്കുന്ന ഡിജിറ്റല്‍ ബിസിനസ് കാര്‍ഡുകള്‍ ഉടനടി നിര്‍മ്മിക്കാനും സഹായകമാകും. ഷൗട്ട് ഔട്ട്, സ്പോട്ട് അവാര്‍ഡ് എന്നീ ഫീച്ചറുകളിലൂടെ ജീവനക്കാരുടെ മികച്ച പ്രവര്‍ത്തനങ്ങളെ നിമിഷങ്ങള്‍ക്കകം മനോഹരമായ അഭിനന്ദന പോസ്റ്ററുകളാക്കി മാറ്റാനും ഇതിലൂടെ സാധിക്കും.

ജീവനക്കാര്‍ക്കിടയിലെ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും ബ്രാന്‍ഡ് ഐഡന്‍റിറ്റി ശക്തിപ്പെടുത്തുന്നതിനും പരസ്പരം അംഗീകരിക്കുന്ന സംസ്കാരം വളര്‍ത്തുന്നതിനുമായി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ‘റിഫ്ളെക്ടോ’ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് അസോസിയേറ്റ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) ഹരിനാരായണന്‍ പിള്ള പറഞ്ഞു. തൊഴിലിടങ്ങളിലെ ഫലപ്രദമായ എഐ ഉപയോഗവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കല്‍, ടീമുകളെ ശാക്തീകരിക്കല്‍ എന്നിവയ്ക്കുള്ള റിഫ്ളക്ഷന്‍സിന്‍റെ പ്രതിബദ്ധത ഇതിലൂടെ അടിവരയിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദ്രുതഗതിയില്‍ വളരുന്ന സാങ്കേതിക സംരംഭങ്ങളുടെ റാങ്കിംഗ് നടത്തുന്ന ഡിലോയിറ്റ് ഇന്ത്യ ഫാസ്റ്റ് 50 പട്ടികയിലുള്ള റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്.

ലോകത്തിലെ മുന്‍നിര ബ്രാന്‍ഡുകളുടെ ടെക്നോളജി ട്രാന്‍സ്ഫര്‍മേഷന്‍ പങ്കാളിയാകുന്ന എഐ അധിഷ്ഠിത ഡിജിറ്റല്‍ എഞ്ചിനീയറിംഗ് സ്ഥാപനമാണ്. ആര്‍ഒഐ അധിഷ്ഠിത പരിഹാരങ്ങളിലൂടെയും അത്യാധുനിക സാങ്കേതിക നവീകരണത്തിലൂടെയും പുതിയ ബിസിനസ് സാധ്യതകള്‍ തുറക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു.

2008 ല്‍ സ്ഥാപിതമായ റിഫ്ളക്ഷന്‍സ് ഇപ്പോള്‍ യുഎസ്, ബഹ്റൈന്‍, ഖത്തര്‍, കെഎസ്എ, യുഎഇ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ബ്രസീല്‍ എന്നിവിടങ്ങളില്‍ 500-ലധികം വ്യവസായ വിദഗ്ധരുടെയും സാങ്കേതിക സംരംഭകരുടെയും സംഘത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നവകേരളയാത്രയിലെ ‘രക്ഷാപ്രവര്‍ത്തനം’; മൂന്നുപേര്‍ കൂടി പ്രതികള്‍; അകമ്പടിസേനയിലെ മൂന്നുപേര്‍ പ്രതികളാകും

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരളയാത്രയ്ക്കിടെ കരിങ്കൊടി കാണിച്ച കെഎസ്.യു,...

കാറിന് തീപിടിച്ച് വെന്തുമരിച്ച ഗര്‍ഭിണിയുടെ ഭര്‍ത്താവും മരിച്ചു; രജിന്‍ലാലിന്റെ മരണം ചികിത്സയിലിരിക്കെ

കോഴിക്കോട്: ഓടുന്ന കാറില്‍ തീപടര്‍ന്ന് ഗര്‍ഭിണി ദാരുണമായിു പൊള്ളലേറ്റു മരിച്ചതിനു പിന്നാലെ...

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

തൊടുപുഴ: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സര്‍വീസില്‍...

മലപ്പുറത്ത് മദ്യലഹരിയിലായ പിതാവിന്റെ അടിയേറ്റ് മകന്‍ മരിച്ചു; പിതാവ് കസ്റ്റഡിയില്‍

മലപ്പുറം: വളാഞ്ചേരിയില്‍ മദ്യത്തിനടിമയായ പിതാവിന്റെ അടിയേറ്റ് മകന്‍ മരിച്ചു; വൈക്കത്തൂര്‍ സ്വദേശി...
Telegram
WhatsApp