spot_imgspot_imgspot_img

തിരുവനന്തപുരത്ത് നിയന്ത്രണം തെറ്റിയ ബൈക്കിൽ നിന്ന് തെറിച്ചു വീണ് യുവാവ് മരിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം തെറ്റിയ ബൈക്കിൽ നിന്ന് തെറിച്ചു വീണു യുവാവ് മരിച്ചു. കാട്ടായിക്കോണം കോണത്ത് രോഹിണിയിൽ വിജയൻ – വത്സല ദമ്പതികളുടെ മകൻ അർജുൻ വിജയ് (29) ആണ് മരിച്ചത്. ഓമന നഗർ ഇടറോഡിൽ നിന്നു കാട്ടായിക്കോണം മെയിൻ റോഡിലേക്കു കടക്കവേയാണ് ബൈക്ക് മറിഞ്ഞു തെറിച്ചു വീണത്.

ഇന്ന് ഉച്ചക്ക് 2.15നായിരുന്നു അപകടം. ബൈക്കോടിക്കുമ്പോൾ ഫിറ്റ്സ് വന്നു ഇടറോഡ് അവസാനിക്കുന്ന വലതുഭാഗത്തെ മതിലിൽ ശക്തിയായി ഇടിച്ചു ബൈക്ക് പിന്നിലേക്ക് തെറിച്ചു വീഴുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ അർജുനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ ഉച്ചക്ക് വീട്ടുവളപ്പിൽ സംസ്കരിയ്ക്കും.ഇൻഡസ് ഇൻഡ് ബാങ്കിലെ ജീവനക്കാരനാണ്.

ഭാര്യ അഥീനദേവീ ചേങ്കോട്ടുകോണം എസ് എൻ പബ്ലിക് സ്കൂളിലെ അധ്യാപികയാണ് . ഇവരുടെ രണ്ടാം വിവാഹവാർഷികമായിരുന്നു ഇന്ന്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആൾപാർപ്പില്ലാത്ത സ്ഥലത്ത് നിന്നാണ് കണ്ടെടുത്തത്

കഴക്കൂട്ടത്ത് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തതിന് പിന്നാലെ കഞ്ചാവുമായി യുവാവും പിടിയിൽ കഴക്കൂട്ടം: ലഹരി...

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...
Telegram
WhatsApp