മലപ്പുറത്ത് മദ്യലഹരിയിലായ പിതാവിന്റെ അടിയേറ്റ് മകന്‍ മരിച്ചു; പിതാവ് കസ്റ്റഡിയില്‍

0
32

മലപ്പുറം: വളാഞ്ചേരിയില്‍ മദ്യത്തിനടിമയായ പിതാവിന്റെ അടിയേറ്റ് മകന്‍ മരിച്ചു; വൈക്കത്തൂര്‍ സ്വദേശി ശ്യാംകൃഷ്ണന്‍ എന്ന പതിനേഴുകാരനാണ് മരിച്ചത്. മദ്യപിച്ചെത്തിയ പിതാവുമായി തര്‍ക്കത്തിനിടെ അബദ്ധത്തില്‍ തലയ്ക്ക് അടിയേല്‍ക്കുകയായിരുന്നു. പിതാവ് ശബരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വളാഞ്ചേരി വൈക്കത്തൂര്‍ പച്ചീരിയിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. മദ്യലഹരിയില്‍ തലയ്ക്ക് പിതാവിന്റെ അടിയേറ്റ് ഗുരുതര പരുക്കേറ്റ പതിനേഴുകാരന്‍ ചികിത്സയിലിരിക്കെ മരിച്ചു. വൈക്കത്തൂര്‍ പച്ചീരിയില്‍ താമസിക്കുന്ന മങ്കുഴിയില്‍ ശബരിയുടെ മകന്‍ ശ്യാംകൃഷ്ണന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരയോടെ മദ്യപിച്ചെത്തിയ ശബരിയും മകന്‍ ശ്യാംകൃഷ്ണനുമായി തര്‍ക്കമുണ്ടായി. ഇതിനിടയില്‍ അബദ്ധത്തില്‍ ശ്യാമിന്റെ തലയ്ക്ക് ശബരിയുടെ അടിയേറ്റു. ബോധരഹിതനായ ശ്യാമിനെ പിതാവ് ശബരി തന്നെയാണ് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ശ്യാമിനെ സ്വകാര്യ മെഡിക്കല്‍ കോളജ് അശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ശനിയാഴ്ച മരണത്തിനു കീഴടങ്ങി. പ്രതി ശബരിയെ വളാഞ്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്തു. മരപ്പണിക്കാരനാണ് ശബരി. വളാഞ്ചേരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് മരിച്ച ശ്യാംകൃഷ്ണന്‍.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here