spot_imgspot_imgspot_img

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സ പിഴവ്; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

Date:

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് എതിരെ ഉയർന്ന ചികിത്സ പിഴവ് ആരോപണത്തിൽ ഇടപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ. തിരുവനന്തപുരം മെഡിക്കൽ കോളജിൽ കാലിൽ തുളഞ്ഞു കയറിയ മരക്കഷണങ്ങൾ നീക്കാതെ ശസ്ത്രക്രിയ നടത്തിയെന്ന പരാതിയിൽ ആരോഗ്യമന്ത്രി കെ മുരളീധരൻ റിപ്പോർട്ട് തേടി.

അന്വേഷണസംഘം രൂപീകരിക്കണമെന്ന് മന്ത്രി കെ മുരളീധരന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കൽ ഓഫീസറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടർനടപടിയെന്ന് മന്ത്രി വ്യക്തമാക്കി. ശസ്ത്രക്രിയ നടത്തിയ ഓര്‍ത്തോ വിഭാഗം ഡോക്ടര്‍മാരില്‍ നിന്നും മൊഴിയെടുക്കും.

അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 21നാണ് മരത്തിൽ നിന്ന് വീണതിനെ തുടർന്ന് ഭരതന്നൂർ സ്വദേശി മധുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തിച്ചത്.

രണ്ടുമാസങ്ങൾക്ക് മുൻപ് മരത്തിൽ നിന്ന് വീണ് ഇടതുകാലിന് പരുക്കേറ്റതിനെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. മെഡിക്കൽ കോളേജിൽ വച്ച് മുറിവ് തുന്നി കെട്ടി വിടുകയാണ് ഉണ്ടായത്.

തുടർന്ന് മുറിവ് ഉണങ്ങിയെങ്കിലും മുറിവിൽ നിന്ന് പഴുപ്പ് ഒലിക്കുകയായിരുന്നു. തുടർന്ന് നെടുമങ്ങാട് സർക്കാർ ആശുപത്രിയിൽ കാണിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർ മുറിവ് പരിശോധിച്ചപ്പോഴാണ് മുറിവിൽ നിന്ന് മരക്കഷ്ണങ്ങൾ കണ്ടെത്തിയത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയയിലാണ് മരക്കഷണം കണ്ടെടുത്തത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പ്രൊജക്ട് സീറോ കര്‍മപദ്ധതിയുമായി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: അഴിമതിക്കെതിരെ വിജിലൻസിൻ്റെ മാസ് ആക്ഷൻ പദ്ധതി പ്രഖ്യാപിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി...

സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനം ഉടൻ

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചന...

ബലാല്‍സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി കുറ്റവിമുക്തന്‍; കോടതി നടപടി അതിജീവിത മൊഴി മാറ്റിയതോടെ

തിരുവനന്തപുരം: പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി പ്രതിയായ ബലാല്‍സംഗക്കേസില്‍ തുടര്‍...
Telegram
WhatsApp