spot_imgspot_imgspot_img

ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 77.97 ശതമാനം വിജയം

Date:

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിച്ചത്. വിജയം 77.97 ശതമാനം. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാ​ഗത്തിൽ 72.49 ശതമാനമാണ് വിജയം.

1990 സ്കൂളുകളിൽ നിന്ന് റെഗുലർ വിഭാഗത്തിൽ 3,72,423 പേർ പരീക്ഷ എഴുതിയതിൽ 2,90,398 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. പ്ലസ് ടു വിഭാഗത്തിൽ കഴിഞ്ഞ വർഷത്തെ വിജയശതമാനം 77.81 ആയിരുന്നു. വിജയശതമാനത്തിൽ മുൻ വർഷത്തേതിൽ നിന്ന് നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 0.16 ശതമാനമാണ് കൂടുതൽ.

വിജയശതമാനം ഏറ്റവും കൂടിയ ജില്ല ഇടുക്കിയാണ്. ഏറ്റവും കുറഞ്ഞ ജില്ല കാസർഗോഡാണ്. അറുപതു പേരാണ് മുഴുവൻ മാർക്കും നേടി വിജയിച്ചിരിക്കുന്നത്. മുഴുവ​ൻ വിഷയങ്ങൾക്കും എപ്ലസ് നേടിയത് 30,561 വിദ്യാർത്ഥികൾ. 68.41ശതമാനം ആൺകുട്ടികൾ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെൺകുട്ടികളും പരീക്ഷ എഴുതി. പരീക്ഷയെഴുതിയ 86.89 ശതമാനം പെൺകുട്ടികളും വിജയിച്ചപ്പോൾ ആൺകുട്ടികളുടെ വിജയശതമാനം 68.41ശതമാനമാണ്. ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ ഫലവും പ്രഖ്യാപിച്ചു. 72.82 ശതമാനമാണ് വിജയം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പ്രൊജക്ട് സീറോ കര്‍മപദ്ധതിയുമായി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: അഴിമതിക്കെതിരെ വിജിലൻസിൻ്റെ മാസ് ആക്ഷൻ പദ്ധതി പ്രഖ്യാപിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി...

സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനം ഉടൻ

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചന...

ബലാല്‍സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി കുറ്റവിമുക്തന്‍; കോടതി നടപടി അതിജീവിത മൊഴി മാറ്റിയതോടെ

തിരുവനന്തപുരം: പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി പ്രതിയായ ബലാല്‍സംഗക്കേസില്‍ തുടര്‍...
Telegram
WhatsApp