spot_imgspot_imgspot_img

ടെക്നോപാര്‍ക്ക് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് സെമിഫൈനല്‍ ജൂണില്‍

Date:

തിരുവനന്തപുരം: രാജ്യത്തെ ഐടി മേഖലയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്‍റായ ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്‍റെയും (ടിപിഎല്‍) ടെക്നോപാര്‍ക്ക് വിമന്‍സ് ക്രിക്കറ്റ് ലീഗിന്‍റെയും (ടിഡബ്ല്യുസിഎല്‍) സെമിഫൈനല്‍ മത്സരങ്ങള്‍ ജൂണ്‍ ആദ്യവാരം ടെക്നോപാര്‍ക്കില്‍ ആരംഭിക്കും.

ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയാണ് ടിപിഎല്‍ 2026, ടിഡബ്ല്യുസിഎല്‍ 2026 എന്നിവ സംഘടിപ്പിക്കുന്നത്.

നാല് മാസം നീണ്ടുനില്‍ക്കുന്ന 8 ഓവര്‍-എ-സൈഡ് ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പുരുഷ വിഭാഗത്തില്‍ (ടിപിഎല്‍) 174 ടീമുകളും വനിതാ വിഭാഗത്തില്‍ (ടിഡബ്ല്യുസിഎല്‍) 24 ടീമുകളുമാണ് പങ്കെടുക്കുന്നത്. ഫേവറിറ്റ് ഹോംസുമായി സഹകരിച്ചാണ് പ്രതിധ്വനി ടിപിഎല്‍ 2026 സംഘടിപ്പിക്കുന്നത്.

ടിപിഎല്‍ 2026 ലെ ആദ്യ സെമിഫൈനലില്‍ എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ബ്ലൂസ് എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ഗ്രീനിനെ നേരിടും. രണ്ടാം സെമിഫൈനലില്‍ ഇന്‍ഫോസിസ് റെഡ്സ് യുഎസ്ടി ബ്ലൂവിനെ നേരിടും.

ടിഡബ്ല്യുസിഎല്‍ 2026 സെമിഫൈനലില്‍ ട്രിന്‍ഫൈ മാവെറിക്സ് (ഇന്‍ഫോസിസ്) ഗൈഡ്ഹൗസ് വൈറ്റിനെയും, രണ്ടാം സെമിയില്‍ ടിസിഎസ് വൈറ്റ്സ് യുഎസ്ടി ജിസിസിയെയും നേരിടും.

കഴിഞ്ഞ വര്‍ഷത്തെ ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് പുരുഷ വിഭാഗത്തില്‍ ക്യുബര്‍സ്റ്റും വനിതാ വിഭാഗത്തില്‍ ഇന്‍ഫോസിസും ജേതാക്കളായി.

ഇന്ത്യയിലെ ആദ്യ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്കില്‍ 2001 ല്‍ ആരംഭിച്ച ടിപിഎലില്‍ ഐടി കമ്പനികളിലെ ടീമുകളുടെ മികച്ച പങ്കാളിത്തമാണുള്ളത്. ഇതിലൂടെ രാജ്യത്തെ ഐടി മേഖലയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്‍റായി മാറാന്‍ ടിപിഎലിനായി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇ ഡി പരിശോധന കൊണ്ട് ചിലര്‍ക്ക് വലിയ മനസംതൃപ്തിയുണ്ടാകും; പിണറായി വിജയൻ

കണ്ണൂർ: തന്റെ വീടുകളിൽ ഉൾപ്പെടെ നടന്ന ഇ ഡി റെയ്ഡിന് പിന്നാലെ...

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികൾ അറസ്റ്റിൽ....

‘പ്രവാസികൾക്ക് ഇന്ന് ഈദ് മുബാറക്, പിണറായി വിജയന് ഇഡി മുബാറക്’, ദീപ്തി മേരി വർഗീസ്

കൊച്ചി: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലെ ഇഡി...

ഇഡി റെയ്‌ഡ്‌’; പിണറായിയെ കടന്നാക്രമിക്കുകയാണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെയും...
Telegram
WhatsApp