spot_imgspot_imgspot_img

മുത്തുകളാൽ മെനഞ്ഞ കുമാരനാശാൻ്റെ ചിത്രം തോന്നയ്ക്കൽ കുമാരനാശാൻ അന്താരാഷ്ട്ര പഠന കേന്ദ്രത്തിന് സമർപ്പിച്ചു

Date:

തിരുവനന്തപുരം: മുത്തുകളാൽ മെനഞ്ഞ കുമാരനാശാൻ്റെ ചിത്രം തോന്നയ്ക്കൽ കുമാരനാശാൻ അന്താരാഷ്ട്ര പഠന കേന്ദ്രത്തിന് സമർപ്പിച്ചു. സാഹിതീസല്ലാപം നെടുമങ്ങാട് മേഖലാ കമ്മിറ്റി തോന്നയ്ക്കൽ മഹാകവി കുമാരനാശാൻ അന്താരാഷ്ട്ര പഠന കേന്ദ്രത്തിൽ സംഘടിപ്പിച്ച സാഹിത്യകാര സമ്മേളനത്തിൽ വച്ചാണ് ചിത്രം സമർപ്പിച്ചത്.

ആഷാകിഷോർ മുത്തുകളാൽ മെനഞ്ഞ മഹാകവി കുമാരനാശാൻ്റെ 90 x 60 സെൻ്റിമീറ്റർ വലുപ്പമുള്ള ചിത്രം കാര്യവട്ടം ശ്രീകണ്ഠൻ നായർ സ്മാരകത്തിന് സമർപ്പിച്ചു. കുമാരനാശാൻ പഠന കേന്ദ്രത്തിൻ്റെ മുൻ പ്രസിഡൻ്റ് എം. പി. സുഭാഷ് ചിത്രം ഏറ്റുവാങ്ങി.

ആശംസകൾ നേർന്നു കൊണ്ടു അനിൽ ചേർത്തല, NRC നായർ പരശുവയ്ക്കൽ, കല്ലൂർ ഈശ്വരൻ പോറ്റി, മനോഹരൻ വേളാവൂർ, പുഷ്‌പം ചുള്ളിമാനൂർ, ജയൻ പോത്തൻകോട്, പിരപ്പൻകോട് ശ്യാംകുമാർ, പുലിപ്പാറ ബിജു, രാജേന്ദ്രൻ നിയതി എന്നിവർ സംസാരിച്ചു. ലത. എസ്. നായർ രചിച്ച കവിതാസമാഹാരം “തിരിച്ചു നടക്കാനാകാത്ത വഴികൾ” ജയൻ പോത്തൻകോട് അവതരിപ്പിച്ചു കൊണ്ടു ചർച്ചക്കു തുടക്കമിട്ടു. ദിലിപ്രസാദ്, അനിൽ R മധു, രജി ചന്ദ്രശേഖർ, കല്ലൂർ ഈശ്വരൻ പോറ്റി, മനോഹരൻ വേളാവൂർ, എന്നിവർ പുസ്‌തകത്തിൻ്റെ വിവിധ ഭാവങ്ങൾ അവതരിപ്പിച്ചു.

രണ്ടുമണിക്കു ആരംഭിച്ച കവിയരങ്ങിൽ ജയചന്ദ്രൻ കഠിനംകുളം അദ്ധ്യക്ഷത വഹിച്ചു. ദേശാഭിമാനി ഗോപി ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ചു അശ്വതി ബാഹുലേയൻ , തങ്കമണി ശ്രീകണ്ഠൻ , ശാന്താലയം ശ്രീകുമാർ, രമാദേവി രവീന്ദ്രൻ എന്നിവർ സംസാരിക്കുകയും മുപ്പതോളം കവികൾ കവിത അവതരിപ്പിക്കുകയും ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിയമനവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിക്കുന്നു

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ അധ്യാപക സോഷ്യൽ വർക്കർ നിയമനം നടുത്തുന്നു എന്നുള്ള...

തിരുവനന്തപുരത്ത് ഹാപ്പി ലാൻഡ് അമ്യൂസ്മെൻ്റ് പാർക്കിൽ അപകടം; അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹാപ്പി ലാൻഡ് അമ്യൂസ്മെൻ്റ് പാർക്കിൽ വൻ അപകടം. പാര്‍ക്കില്‍...

കെസിയയ്ക്ക് ബീനാ കണ്ണൻ കൊറ്റ്യൂർ മിസ്സ് യൂണിവേഴ്സ് കേരള കിരീടം

കൊച്ചി: ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള 2026 സംഘടിപ്പിച്ചു....

രണ്ട് പതിറ്റാണ്ടിന് ശേഷം ജന്മനാട്ടിലെത്തി അബ്ദുള്‍ റഹീം

കോഴിക്കോട്: 20 വർഷത്തെ ജയിൽവാസത്തിനൊടുവിൽ അബ്ദുൽ റഹീം ജന്മനാട്ടിൽ തിരികെയെത്തി. സൗദിയിലെ...
Telegram
WhatsApp