spot_imgspot_imgspot_img

വധൂവരന്മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു; യുഎസില്‍ മലയാളി വരനും പൈലറ്റും മരിച്ചു

Date:

ജോർജ്ജിയ: അമേരിക്കയിലെ ജോർജ്ജിയയിൽ വിവാഹ പന്തലിൽ നിന്ന് വധൂവരന്മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു. അപകടത്തിൽ മലയാളിയായ വരനും പൈലറ്റും മരിച്ചു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മൂവാറ്റുപുഴ വീട്ടൂര്‍ കടുവാക്കുഴിയില്‍ ഫിജി ജോര്‍ജിന്റെയും ഫേബയുടെയും മകന്‍ ഡേവ് ഫിജിയാണ് മരിച്ചത്. 26 വയസായിരുന്നു. ഡെൽറ്റ എയർലൈൻസിൽ ഫസ്റ്റ് ഓഫീസറാണ് ഇയാൾ.

അപകടത്തില്‍ പരുക്കേറ്റ വധുവിന്റെ നില ഗുരുതരമായി തുടരുകയാണ്. വെള്ളിയാഴ്ച രാത്രി ജോർജിയയിലെ ഡോസൺവില്ലിലുള്ള ദി റിവേർ എന്ന വിവാഹ വേദിയിലായിരുന്നു ഡേവിന്റെ വിവാഹം. ശേഷം വധൂവരന്മാര്‍ വിവാഹസത്കാരം കഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ജോര്‍ജിയയിലെ ഡോസന്‍ കൗണ്ടിയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

വിവാഹത്തിന് ശേഷം വധൂവരന്മാർക്ക് ഒരുക്കിയ പ്രത്യേക യാത്രയുടെ ഭാഗമായാണ് ഇരുവരും റോബിൻസൺ ആർ66 ഹെലികോപ്റ്ററിൽ യാത്ര തിരിച്ചത്. മരത്തിലിടിച്ച് ഹെലികോപ്റ്റര്‍ തകരുകയായിരുന്നു. ഡെക്കാബ്-പീച്ച്ട്രീ വിമാനത്താവളത്തിലേക്ക് പോകാനായിരുന്നു ഇവരുടെ പദ്ധതി. വരനും പൈലറ്റും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സംഭവത്തില്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അന്വേഷണം ആരംഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...
Telegram
WhatsApp