ന്യൂഡല്‍ഹി: നബി വിരുദ്ധ പരാമര്‍ശം നടത്തിയതില്‍ ബിജെപി മുന്‍ വക്താവ് നുപുര്‍ ശര്‍മ്മ മാപ്പ് പറയണമെന്ന് സുപ്രീം കോടതി. കോടതി പരിഗണനയിലുള്ള വിഷയം ടി വി ചാനലില്‍ ചര്‍ച്ച ചെയ്തത് എന്തിനെന്ന് ചോദിച്ച സുപ്രീംകോടതി, ഉദയ്പൂര്‍ സംഭവത്തിന് ഉത്തരവാദി നുപുര്‍ ശര്‍മ്മയാണെന്നും കുറ്റപ്പെടുത്തി.
രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി നുപുര്‍ ശര്‍മ്മയാണെന്നും പരാമര്‍ശം പിന്‍വലിക്കാന്‍ വൈകിയെന്നും വിമര്‍ശിച്ചു.
സംഭവത്തില്‍ ഇതുവരെ അറസ്റ്റ് നടക്കാത്തതില്‍ പൊലീസിനെതിരെയും കോടതി ആഞ്ഞടിച്ചു. അറസ്റ്റ് നടക്കാത്തത് നുപുറിന്റെ സ്വാധീനം വ്യക്തമാക്കുന്നുവെന്നും കോടതി നീരീക്ഷിച്ചു. തനിക്കെതിരായ കേസുകള്‍ ഒന്നിച്ച് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നുപുര്‍ ശര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചപ്പോഴായിരുന്നു രൂക്ഷ വിമര്‍ശനം.