spot_imgspot_imgspot_img

മുന്നിലെത്തുന്ന ഓരോ ഫയലും അതീവപ്രാധാന്യത്തോടെ കാണണമെന്ന് ഉദ്യോഗസ്ഥരോട് മന്ത്രി സജി ചെറിയാന്‍

Date:

തിരുവനന്തപുരം: മുന്നിലെത്തുന്ന ഓരോ ഫയലും അതീവപ്രാധാന്യത്തോടെ പരിഗണിക്കണമെന്നും ആവുന്നത്ര വേഗത്തില്‍ തീര്‍പ്പാക്കണമെന്നും ഉദ്യോഗസ്ഥരോട് മന്ത്രി സജി ചെറിയാന്‍ ആവശ്യപ്പെട്ടു. ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ വകുപ്പുകളിലെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള മൂന്ന് മാസമാണ് ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം നടത്തുന്നത്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലപരിധിയുള്ള ഫയലുകള്‍ ഇതുവഴി തീര്‍പ്പാക്കും. ഫയല്‍ തീര്‍പ്പാക്കലിനായി ഡയറക്ടര്‍ തലത്തിലും പ്രിന്‍സിപ്പല്‍ സെക്രട്ടറി തലത്തിലും തുടര്‍ന്ന് മന്ത്രി പങ്കെടുക്കുന്നതുമായ അദാലത്തുകള്‍ നടത്തും. കോടതി കേസുകളില്‍ ഉള്ള ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി വകുപ്പുകളില്‍ ഓരോ വകുപ്പുകളിലും പ്രത്യേകം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. ഫയല്‍ തീര്‍പ്പാക്കല്‍ വിജയിപ്പിക്കുവാനായി ആവശ്യമെങ്കില്‍ ഞായറാഴ്ചകളിലും പ്രവൃത്തിയെടുക്കുവാന്‍ യോഗം തീരുമാനിച്ചു. വകുപ്പ് സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍, മന്ത്രി ഓഫീസിലെ ഉദ്യോഗസ്ഥര്‍, മറ്റ് ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് രണ്ടു പേർക്ക് പാമ്പുകടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു പേർക്ക് പാമ്പുകടിയേറ്റു. വിദ്യാർഥിനിയ്ക്കും വീട്ടമ്മയ്‌ക്കുമാണ് പാമ്പു കടിയേറ്റത്....

പകൽ സമയങ്ങളിൽ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കണം; താപനില ഉയർന്നതോടെ ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ...

അണ്ടൂർക്കോണത്ത് കുടിവെള്ള വിതരണത്തെച്ചൊല്ലി തർക്കം: ​പ്രസിഡന്റും മെമ്പറും ആശുപത്രിയിൽ

കഴക്കൂട്ടം: കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട തർക്കം അണ്ടൂർക്കോണം പഞ്ചായത്ത് ഓഫീസിനുള്ളിൽ സംഘർഷത്തിൽ...

ഇന്ധനവില ലിറ്ററിന് 28 രൂപ വരെ കൂടുമെന്ന പ്രചരണം; വിശദീകരണവുമായി കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 25 രൂപ മുതല്‍...
Telegram
WhatsApp