തിരുവനന്തപുരം: മുന്നിലെത്തുന്ന ഓരോ ഫയലും അതീവപ്രാധാന്യത്തോടെ പരിഗണിക്കണമെന്നും ആവുന്നത്ര വേഗത്തില്‍ തീര്‍പ്പാക്കണമെന്നും ഉദ്യോഗസ്ഥരോട് മന്ത്രി സജി ചെറിയാന്‍ ആവശ്യപ്പെട്ടു. ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ വകുപ്പുകളിലെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള മൂന്ന് മാസമാണ് ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം നടത്തുന്നത്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലപരിധിയുള്ള ഫയലുകള്‍ ഇതുവഴി തീര്‍പ്പാക്കും. ഫയല്‍ തീര്‍പ്പാക്കലിനായി ഡയറക്ടര്‍ തലത്തിലും പ്രിന്‍സിപ്പല്‍ സെക്രട്ടറി തലത്തിലും തുടര്‍ന്ന് മന്ത്രി പങ്കെടുക്കുന്നതുമായ അദാലത്തുകള്‍ നടത്തും. കോടതി കേസുകളില്‍ ഉള്ള ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി വകുപ്പുകളില്‍ ഓരോ വകുപ്പുകളിലും പ്രത്യേകം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. ഫയല്‍ തീര്‍പ്പാക്കല്‍ വിജയിപ്പിക്കുവാനായി ആവശ്യമെങ്കില്‍ ഞായറാഴ്ചകളിലും പ്രവൃത്തിയെടുക്കുവാന്‍ യോഗം തീരുമാനിച്ചു. വകുപ്പ് സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍, മന്ത്രി ഓഫീസിലെ ഉദ്യോഗസ്ഥര്‍, മറ്റ് ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.