spot_imgspot_img

തൊഴിൽ നിയമനം ; അർഹരെങ്കിൽ അപേക്ഷിക്കാം

Date:

spot_img

ഹയർ സെക്കന്ററി വിഭാഗത്തിൽ അധ്യാപക നിയമനം

പട്ടികജാതി വികസന വകുപ്പിനു കീഴിൽ ആലുവ കീഴ്മാട് പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ സെക്കന്ററി വിഭാഗത്തിൽ നിലവിലുളള ജൂനിയർ കണക്ക് ടീച്ചർ, ജൂനിയർ ഇംഗ്ലീഷ് ടീച്ചർ, ജൂനിയർ സുവോളജി ടീച്ചർ എന്നീ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നിശ്ചയിച്ചിട്ടുളള യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ ജാതി, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വച്ച് ജൂലൈ ആറിന് രാവിലെ 11 ന് നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്. അപേക്ഷകർ 2022 ജനുവരി ഒന്നിന് 40 വയസ്സ് അധികരിക്കരുത്. സംവരണത്തിന് അർഹതയുളള പിന്നാക്ക സമുദായക്കാർക്കും, പട്ടികജാതി പട്ടികവർഗ്ഗക്കാർക്കും കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അനുവദിക്കുന്ന നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ടായിരിക്കുന്നതാണ്.

ജൂനിയർ കണക്ക് ടീച്ചർ (ഹയർ സെക്കന്ററി വിഭാഗം) : ഒരു ഒഴിവ്, യോഗ്യത: എം.എസ്.സി (കണക്ക്), ബി.എഡ് (കണക്ക്), സെറ്റ്

ജൂനിയർ ഇംഗ്ലീഷ് ടീച്ചർ (ഹയർ സെക്കൻഡറി വിഭാഗം): ഒരു ഒഴിവ്, യോഗ്യത: എം.എ (ഇംഗ്ലീഷ്), ബി.എഡ് (ഇംഗ്ലീഷ്), സെറ്റ്

ജൂനിയർ സുവോളജി ടീച്ചർ: ഒരു ഒഴിവ്, യോഗ്യത: എം.എസ്.സി (സുവോളജി), ബി.എഡ് (നാച്ചുറൽ സയൻസ്), സെറ്റ്

കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ (ഫോൺ : 0484 -2422256) ആലുവ മോഡൽ റസിഡൻഷ്യൽ സ്കൂൾ ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.

സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഒഴിവ്

ഭാരതീയ ചികിത്സാ വകുപ്പിൽ പത്തനംതിട്ട ജില്ലയിൽ 2022 – 2023 സാമ്പത്തിക വർഷം നടത്തുന്ന കൗമാരഭൃത്യം പദ്ധതിയിലേക്ക് നിലവിൽ ഒഴിവുള്ള സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് (ഒരു ഒഴിവ്) പ്രതിദിനം 1455 രൂപ (പ്രതിമാസം പരമാവധി 39,285രൂപ) നിരക്കിലും ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഉദ്യോഗാർഥികളുമായി കൂടികാഴ്ച നടത്തുന്നു. സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ തസ്തികയിലെ ഉദ്യോഗാർഥികൾ കൗമാരഭൃത്യം/പ്രസൂതിതന്ത്ര ആന്റ് സ്ത്രീരോഗ/കായ ചികിത്സ ഇവയിൽ ഒരു വിഷയത്തിൽ പി.ജി ഉള്ളവരും 56 വയസിൽ താഴെ പ്രായമുള്ളവരും ആയിരിക്കണം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, റ്റി.സി.എം.സി രജിസ്ട്രേഷൻ, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും, സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം പത്തനംതിട്ട മേലേവെട്ടിപ്പുറത്ത് പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കൽ ഓഫീസിൽ ജൂലൈ ആറിന് രാവിലെ 10ന് നടത്തപ്പെടുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം.

കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന ഇന്റർവ്യൂ ആയതിനാൽ ഉദ്യോഗാർഥികൾ തങ്ങളുടെ ബയോഡേറ്റ dmoismpta2021@gmail.com എന്ന വിലാസത്തിലേക്ക് ജൂലൈ നാലിന് വൈകുന്നേരം അഞ്ചിന് മുമ്പ് ഇ-മെയിൽ ചെയ്യണം. കൂടുതൽ വിവരങ്ങൾ ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ : 7012888149, 0468 2324337

എൻ.സി.ടി.ഐ.സി.എച്ച് – ൽ ഒഴിവുകൾ

സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ സെന്റർ ഫോർ ടാഞ്ചിബിൾ ആൻഡ് ഇന്റൻജിബിൾ കൾച്ചറൽ ഹെറിറ്റേജിൽ (എൻ.സി.ടി.ഐ.സി.എച്ച്്) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കാദമിയുടെ കോവളം കേരള ആർട്ട് ആൻഡ് ക്രാഫ്റ്റ് വില്ലേജിലേക്ക് കോഴ്‌സ് കോർഡിനേറ്റർ (2), ഗ്രാഫിക് ഡിസൈനർ (1), കമ്പ്വൂട്ടർ അസിസ്റ്റന്റ് (1) എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.

എം.എ മലയാളവും നെറ്റും യോഗ്യതയുള്ളവർക്കും ഏഴു വർഷം പ്രവൃത്തി പരിചയവുമുള്ളവർക്കും കോഴ്‌സ് കോ-ഓർഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കാം. എംഎസ്ഡബ്ല്യു പൂർത്തിയാക്കിയവരും തെയ്യം അല്ലെങ്കിൽ കലാ സാംസ്‌കാരിക വിഷയങ്ങളിൽ പ്രബന്ധം തയ്യാറാക്കിയിട്ടുള്ളവരുമായവർക്ക് കോഴ്‌സ് കോർഡിനേറ്ററുടെ രണ്ടാമത്തെ തസ്തികയിൽ അപേക്ഷിക്കാം. ഡിപ്ലോമ ഇൻ കംപ്യൂട്ടർ എഞ്ചിനീയറിംഗ്/സംസ്ഥാന സർക്കാർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ/യൂണിവേഴ്‌സിറ്റികളിൽ യോഗ്യതയുള്ള, സർക്കാർ ഐടി മേഖലകളിൽ ഗ്രാഫിക് ഡിസൈനറായി പ്രവർത്തി പരിചയമുള്ളർക്ക് ഗ്രാഫിക് ഡിസൈനർ ഒഴിവിലേക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ അസിസ്റ്റന്റ് ഒഴിവിലേക്ക് സർക്കാർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ/യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്ന് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ യോഗ്യതയുള്ള കംപ്യൂട്ടർ അസിസ്റ്റന്റായി പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർഥികൾ അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സെക്രട്ടറി, എൻസിടിഐസിഎച്ച്, തലശ്ശേരി, ചൊക്ലി- 670672 എന്ന വിലാസത്തിൽ ജൂലൈ 22നു മുൻപ് അയക്കണം.

തീരദേശ പോലീസ് സ്റ്റേഷനുകളിൽ താത്ക്കാലിക നിയമനം

ആലപ്പുഴ: തോട്ടപ്പള്ളി, അർത്തുങ്കൽ തീരദേശ പോലീസ് സ്റ്റേഷനുകളിലെ ഇൻറർസെപ്റ്റർ/റസ്‌ക്യൂ ബോട്ടുകളിൽ സ്രാങ്ക്, ഡ്രൈവർ, ലസ്‌കർ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. മൂന്നു തസ്തികകളിലും ഏഴാം ക്ലാസ് വരെ പഠിച്ചവരെയാണ് പരിഗണിക്കുന്നത്.
മറ്റു യോഗ്യതകൾ :-
സ്രാങ്ക്-ബോട്ട് സ്രാങ്ക് സർട്ടിഫിക്കറ്റ്/ എം.എം.ഡി. ലൈസൻസ്/ മദ്രാസ് ജനറൽ റൂൾസ് പ്രകാരമുള്ള ലൈസൻസ്/ ട്രാവൻകൂർ- കൊച്ചിൻ റൂൾ പ്രകാരമുള്ള ബോട്ട് സ്രാങ്ക് ലൈസൻസ്. അഞ്ചു ടൺ/12 ടൺ ഇൻറർസെപ്റ്റർ ബോട്ടിൽ കടലിൽ ജോലി ചെയ്തുള്ള പരിചയം. പ്രായം- 45വരെ. പ്രതിദിന വേതനം- 1155 രൂപ.

ഡ്രൈവർ- ബോട്ട് ഡ്രൈവർ ലൈസൻസ്/ എം.എം.ഡി. ലൈസൻസ്, അഞ്ച് ടൺ/12 ടൺ ഇൻററർസെപ്റ്റർ ബോട്ട് കടലിൽ ഓടിച്ച് മൂന്നു വർഷത്തെ പരിചയം. പ്രായം- 45 വരെ. പ്രതിദിന വേതനം- 700 രൂപ.

ലസ്കർ-തുറമുഖ വകുപ്പ് നൽകുന്ന ബോട്ട് ലസ്‌കർ ലൈസൻസ് ഉണ്ടായിരിക്കണം. പ്രായം- 18നും 40നും മധ്യേ. പ്രതിദിന വേതനം -645 രൂപ.

അപേക്ഷകർ കടലിൽ 500 മീറ്റർ നീന്തൽ പരിശോധനയിൽ വിജയിക്കണം. സ്ത്രീകൾ, വികലാംഗർ, രോഗികൾ എന്നിവർ അപേക്ഷിക്കാൻ അർഹരല്ല. അപേക്ഷകർ ജൂലൈ 22ന് രാവിലെ എട്ടിന് ശാരീരിക, മാനസിക ആരോഗ്യ ക്ഷമത തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും മറ്റു രേഖകളുമായി തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp