spot_imgspot_imgspot_img

മാനിഷാദ പ്രഭാഷണ പരമ്പര ; ചലച്ചിത്ര ആക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ഉത്‌ഘാടനം നിർവഹിച്ചു

Date:

തിരുവനന്തപുരം : 101 ലഹരി വിരുദ്ധ പ്രഭാഷണം നടത്തിയ സംസ്ഥാന മദ്യ വർജ്ജന സമിതി സെക്രട്ടറി റസൽ സബർമതിയും സംസ്ഥാന പ്രസിഡന്റ് റസീഫും വീണ്ടും ഒരു പുതിയ തുടക്കത്തിനു നേതൃത്വംനൽകുന്നു. ലഹരിക്കെതിരെ വീണ്ടും രണ്ടാം ഘട്ട പ്രഭാഷണം.’മാനിഷാദ’ എന്ന ഈ പ്രഭാഷണപരമ്പരയുടെ ഔപചാരിക ഉത്ഘാടനം ജൂലൈ ഒന്നിന് 11മണിക്ക് തിരുവനന്തപുരം ചിന്മയ സ്കൂളിൽ വെച്ച് ചലച്ചിത്ര ആക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ നിർവഹിച്ചു.

ആദ്യഘട്ട ലഹരി വിരുദ്ധ പ്രഭാഷണവും മുൻപ് 2018ഇൽ. തുടക്കം കുറിച്ചതും പ്രേകുമാർ ആയിരുന്നു. ഇന്ന് നടന്ന ലഹരി വിരുദ്ധ പ്രഭാഷണ പരമ്പര വേദിയിൽ അസിസ്റ്റന്റ് കമ്മീഷനർ ഷാജി മുഖ്യ അതിഥി ആയി.സെക്രട്ടറി റസൽ സബർമതി. സ്വാഗതവും സ്കൂൾ വിദ്യാർത്ഥി സൗന്ദര്യ നന്ദിയും പറഞ്ഞു.

റസീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റോബർട്ട്‌ സാ,. അനിൽ കുമാർ, അർജുൻ ബിനു, ഷാജി കണിയാപുരം നാസറൂദീൻ, ശ്രീദേവി, പ്രിൻസിപ്പൽ ബീന, വൈസ് പ്രിൻസിപ്പൽ സ്മിത, നല്ല പാഠം കോർഡിനേറ്റർ.ശ്രീജ, ധന്യ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. ചടങ്ങ് 12 മണിയോടെ ചടങ്ങു പര്യവസാനിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp