spot_imgspot_img

അടുത്ത നാല് ദിവസം കേരളത്തില്‍ കനത്തമഴ: ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Date:

തിരുവനന്തപുരം: കേരളത്തില്‍ പരക്കെ കനത്ത മഴയും മോശം കാലാവസ്ഥയും തുടരുന്നു. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്.
ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്നാണ് മുന്നറിയിപ്പ്. അറബികടലില്‍ പടിഞ്ഞാറന്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതാണ് മഴ ശക്തമാകാനുള്ള പ്രധാന കാരണം.

കേരളത്തില്‍ അടുത്ത നാല് ദിവസം ഇടി മിന്നലൊടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു.

കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബക്രീദ്; സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 6) അവധി...

ലോക പരിസ്ഥിതി ദിനാചാരണം സംഘടിപ്പിച്ചു

തിരുവനന്തപുരം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കഴക്കൂട്ടം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ...

മാദ്ധ്യമ പ്രവർത്തകൻ ഷിജുമോന്റെ മാതാവ് കെ.ഐഷ അന്തരിച്ചു

കഴക്കൂട്ടം വടക്കുംഭാഗം STRA -104, സച്ചു ഭവനിൽ കെ.ഐഷ (72) അന്തരിച്ചു...

ലോക പരിസ്ഥിതി ദിനത്തില്‍ മരമുത്തശ്ശിയെ ആദരിച്ച് ഭിന്നശേഷിക്കാര്‍

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ വൃക്ഷമുത്തശ്ശി പുളിമരത്തെ ആദരിച്ച് ഡിഫറന്റ് ആര്‍ട്...
Telegram
WhatsApp