spot_imgspot_imgspot_img

തൊഴിലവസരങ്ങൾ ; അപേക്ഷിക്കാം

Date:

ശുചീകരണ ജോലി ഒഴിവ്

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഇ.എം.എസ് സ്റ്റേഡിയത്തില്‍ ശുചീകരണ ജോലികള്‍ക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് തദ്ദേശീയരായ പുരുഷന്മാര്‍/ സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18നും 45നും ഇടയില്‍, ഒഴിവ് – ഒന്ന്. വിശദമായ ബയോഡേറ്റ, പ്രായം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുമായി ജൂലൈ 14ന് മുന്‍പ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04734 285225.

ഗസ്റ്റ് ഇന്‍സ്ട്രക്ട്ര്‍ ഒഴിവ്

ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഐ.റ്റി.ഐയില്‍ ഇലക്ട്രോപ്ലേറ്റര്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ മുസ്ലിം വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന താല്‍ക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം നാളെ(ജൂലൈ 8)നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. കെമിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവര്‍ക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം രാവിലെ 10.30 ന് ഐ.റ്റി.ഐയില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0470 2622391.

റേഡിയോഗ്രാഫർ നിയമനം; ജൂലൈ 18ന്

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ എക്‌സറേ വിഭാഗത്തിൽ റേഡിയോഗ്രാഫറുടെ താത്ക്കാലിക ഒഴിവില്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ 18ന് രാവിലെ 11ന് നടക്കും.
ബി.എസ്.സി. സി.എം.ആർ.ടി/ മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി ബിരുദവും അല്ലെങ്കിൽ പ്ലസ് ടൂവും റേഡിയോളജിക്കൽ ടെക്‌നോളജി ഡിപ്ലോമയുമാണ് യോഗ്യത. രാവിലെ 10ന് മുൻപ് രേഖകളും അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി എത്തണം. ഫോൺ-0477 2251151.

വാക്ക് -ഇന്‍-ഇന്റര്‍വ്യൂ

കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി ഫിസിയോ തെറാപ്പിസ്റ്റിനെ ദിവസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കാനായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂന് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. താത്പര്യമുളളവര്‍ ജൂലൈ 14 ന് രാവിലെ 11 ന് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. യോഗ്യതയുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെയും അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. അപേക്ഷകര്‍ക്ക് പ്ലസ് ടു, ബാച്ചിലര്‍ ഓഫ് ഫിസിയോ തെറാപ്പിസ്റ്റ് ഗവ.അംഗീകൃത യോഗ്യത ഉണ്ടായിരിക്കണം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...
Telegram
WhatsApp