spot_imgspot_imgspot_img

കണിയാപുരം ചാന്നാങ്കരയിൽ വാഹനാപകടത്തിനിടെ നാടൻ ബോംബ് പൊട്ടിത്തെറിച്ചു

Date:

കണിയാപുരം ചാന്നാങ്കരയിൽ വാഹനാപകടത്തിനിടെ നാടൻ ബോംബ് പൊട്ടിത്തെറിച്ചു

കഠിനംകുളം: കണിയാപുരം ചാന്നാങ്കരയിൽ വാഹനാപകടത്തിനിടെ നാടൻ ബോംബ് പൊട്ടിത്തെറിച്ചു.
ഇന്ന് രാവിലെ 8.30 ഓടെ തിരുവനന്തപുരം ജില്ലയിലെ കണിയാപുരം കഠിനംകുളം ചാന്നാങ്കരയിൽ ഫാത്തിമ ആഡിറ്റോറിയത്തിന് സമീപമാണ് സംഭവം.

അമിത വേഗതയിലെത്തിയ ബൈക്ക് ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ട് ബൈക്കിൽ സഞ്ചരിച്ചവർ നിലത്ത് വീണ സമയമാണ് നാടൻ ബോംബ് പൊട്ടിത്തെറിച്ചത്.
ഈ സമയം തന്നെ ബൈക്ക് യാത്രികർ ബൈക്കുമായി രക്ഷപ്പെട്ടു.
വിവരം അറിഞ്ഞ് കഠിനം പോലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും ബൈക്കുമായി രക്ഷപ്പെട്ടവരേ കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല.

ഓട്ടോറിക്ഷാ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രദേശത്തെ സി ഡി ടി വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp