അണ്ടർ 17 വനിതാ ടീമിന്റെ യൂറോപ്പിലെ എക്‌സ്‌പോഷർ പര്യടനത്തിനിടെ ലൈംഗിക ദുരുപയോഗം ആരോപിച്ച് പുറത്താക്കിയ ഇന്ത്യൻ അണ്ടർ 17 വനിതാ ടീം അസിസ്റ്റന്റ് കോച്ച് അലക്‌സ് ആംബ്രോസിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്യുന്നതോ നിയമപരമായ വഴി സ്വീകരിക്കുന്നതോ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്) തള്ളിക്കളയുന്നില്ല എന്നു കമ്മിറ്റി ഓഫ് അഡ്മിനിസ്റ്റേട്രെറ്റെഴ്സ് അംഗവും മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്ടനുമായ ഭാസ്കർ ഗാംഗുലി പറഞ്ഞു.ടീം യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയതിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
കഴിഞ്ഞ ഞായറാഴ്ച, ഇന്ത്യയുടെ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും സിഒഎ അംഗവുമായ എസ് വൈ ഖുറൈഷി ട്വിറ്ററിലൂടെ ആംബ്രോസിനെ പുറത്താക്കിയ വിവരം അറിയിച്ചിരുന്നു. ലൈംഗിക ആരോപണം ഉയർന്നതിനെ തുടർന്ന് എ ഐ എഫ് എഫ് ആദ്യം അംബ്രോസിനെ സസ്പെൻസ് ചെയ്യുകയും ഉടൻ തന്നെ ടീമുമായുള്ള എല്ലാ സമ്പർക്കങ്ങളും അവസാനിപ്പിച്ചു ഇന്ത്യയിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടിരുന്നു.തുടർന്ന് അച്ചടക്ക വാദത്തിന് ഹാജരാകാൻ എഐഎഫ്എഫ് അംബ്രോസിനോട് ആവശ്യപ്പെട്ടെങ്കിലും അഭ്യർത്ഥന അംഗീകരിച്ചില്ല.