spot_imgspot_imgspot_img

ഫുട്‌ബോൾ പരിശീലകൻ അലക്‌സ് ആംബ്രോസിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്തേക്കുമെന്ന് സിഒഎ അംഗം ഭാസ്‌കർ ഗാംഗുലി

Date:

അണ്ടർ 17 വനിതാ ടീമിന്റെ യൂറോപ്പിലെ എക്‌സ്‌പോഷർ പര്യടനത്തിനിടെ ലൈംഗിക ദുരുപയോഗം ആരോപിച്ച് പുറത്താക്കിയ ഇന്ത്യൻ അണ്ടർ 17 വനിതാ ടീം അസിസ്റ്റന്റ് കോച്ച് അലക്‌സ് ആംബ്രോസിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്യുന്നതോ നിയമപരമായ വഴി സ്വീകരിക്കുന്നതോ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്) തള്ളിക്കളയുന്നില്ല എന്നു കമ്മിറ്റി ഓഫ് അഡ്മിനിസ്റ്റേട്രെറ്റെഴ്സ് അംഗവും മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്ടനുമായ ഭാസ്കർ ഗാംഗുലി പറഞ്ഞു.ടീം യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയതിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

കഴിഞ്ഞ ഞായറാഴ്ച, ഇന്ത്യയുടെ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും സിഒഎ അംഗവുമായ എസ് വൈ ഖുറൈഷി ട്വിറ്ററിലൂടെ ആംബ്രോസിനെ പുറത്താക്കിയ വിവരം അറിയിച്ചിരുന്നു. ലൈംഗിക ആരോപണം ഉയർന്നതിനെ തുടർന്ന് എ ഐ എഫ് എഫ് ആദ്യം അംബ്രോസിനെ സസ്പെൻസ് ചെയ്യുകയും ഉടൻ തന്നെ ടീമുമായുള്ള എല്ലാ സമ്പർക്കങ്ങളും അവസാനിപ്പിച്ചു ഇന്ത്യയിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടിരുന്നു.തുടർന്ന് അച്ചടക്ക വാദത്തിന് ഹാജരാകാൻ എഐഎഫ്എഫ് അംബ്രോസിനോട് ആവശ്യപ്പെട്ടെങ്കിലും അഭ്യർത്ഥന അംഗീകരിച്ചില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp