spot_imgspot_imgspot_img

ചുമട്ടു തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്‌ടോപ്പ്, പഠനോപകരണ വിതരണത്തിനു തുടക്കമായി

Date:

തിരുവനന്തപുരം: ചുമട്ടു തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്‌ടോപ്പ്, പഠനോപകരണ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. സർക്കാർ മെഡിക്കൽ/ എഞ്ചിനീയറിംഗ് കോളേജുകളിൽ 2018-19, 2019-20, 2020-21, 2021-22 അധ്യയന വർഷങ്ങളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയ പഠന മികവുള്ള വദ്യാർഥികൾക്കാണു ലാപ്‌ടോപ്പുകൾ വിതരണം ചെയ്തത്. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കു പഠനോപകരണങ്ങളും നൽകും. സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിയിലൂടെ സംസ്ഥാനതലത്തിൽ ഒരു കോടിയോളം രൂപ ചെലവഴിച്ച് ഏഴായിരത്തോളം കുട്ടികൾക്കു പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നുണ്ട്.

നിലവിലെ തൊഴിൽ സാഹചര്യങ്ങൾക്കനുസരിച്ചു ചുമട്ടുതൊഴിലാളി മേഖലയിൽ പരിഷ്‌കരണം നടപ്പാക്കണമെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ നടത്തിയ ശ്രമങ്ങൾ രാജ്യത്തിനുതന്നെ മാതൃകയാണ്. ഇതിനായി വിദ്യാർഥികൾക്കു പഠനോപകരണങ്ങൾ ലഭ്യമാക്കാൻ സാധിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം ഭാഗ്യമാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. എളമരം കരീം എം.പി, ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ചെയർമാൻ ആർ. രാമചന്ദ്രൻ, ചീഫ് എക്‌സിക്യൂട്ടീവ് കെ. ശ്രീലാൽ, ആർ. ചന്ദ്രശേഖരൻ, വിജയമ്മ, എൻ. സുന്ദരൻ പിള്ള, ബോർഡ് അംഗങ്ങൾ, ജീവനക്കാർ, തൊഴിലാളി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp