spot_imgspot_imgspot_img

ഡി.എ.ഡബ്ള്യു.എഫ് ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു

Date:

തിരുവനന്തപുരം: ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫയർ ഫെഡറേഷൻ (DAWF) ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. ആറ്റിങ്ങൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഇന്നു രാവിലെ 9 നാണ് ക്യാമ്പയിൻ നടന്നത്.

ഡി.എ.ഡബ്ല്യു.എഫ് തിരുവനന്തപുരം ജില്ലാ രക്ഷാധികാരിയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ ആർ. രാമു ഉദ്ഘാടനം നിർവഹിച്ചു. ഡി.എ.ഡബ്ള്യു.എഫ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വട്ടയം അനി അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അജി അമ്പാടി സ്വാഗതം ആശംസിച്ചു.

ആറ്റിങ്ങൽ നഗരസഭ അധ്യക്ഷ അഡ്വ. കുമാരി, വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. ജയാ ഡാളി, തിരുവനന്തപുരം ജില്ലാ ട്രഷറർ ഗീത റാണി എം.എസ് തുടങ്ങിയവർ പങ്കെടുത്തു.

ഭിന്നശേഷിയുള്ള മുഴുവൻ പേരുടെയും അവകാശങ്ങളും ആവശ്യങ്ങളും നേടിയെടുക്കുന്നതിന് വേണ്ടി സംഘടനയോട് ഒത്തുചേർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്ന് ജില്ലാ കമ്മിറ്റി സെക്രട്ടറി അജി അമ്പാടി, പ്രസിഡൻറ് വട്ടയം അനി എന്നിവർ പറഞ്ഞു.

ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി മാർച്ച് 31 വരെ മെമ്പർഷിപ്പ് ക്യാമ്പയിൻ നടക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp