spot_imgspot_img

സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയിയെ തിരഞ്ഞെടുത്തു

Date:

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയിയെ തിരഞ്ഞെടുത്തു. സിപിഎം സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുത്തത്.

ജില്ലാ സെക്രട്ടറിയായിരുന്ന ആനാവൂര്‍ നാഗപ്പന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടര്‍ന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

വര്‍ക്കലയില്‍ നിന്നും രണ്ടാം വട്ടം നിയമസഭയിലേക്ക് ജയിച്ച എംഎല്‍എയാണ് വി.ജോയ്. സംസ്ഥാന സമ്മേളനത്തില്‍ ആനാവൂരിനെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തെരഞ്ഞെടുത്തെങ്കിലും, ജില്ലയിലെ പാര്‍ട്ടിയിലെ വിഭാഗീയതയെത്തുടര്‍ന്ന് ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പ് നീളുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പങ്കെടുത്ത, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള സിപിഎം സംസ്ഥാന സമിതി അംഗങ്ങളുടെ പ്രത്യേക യോഗത്തിലാണ് ജോയിയുടെ പേര് നിര്‍ദേശിച്ചത്. തുടര്‍ന്ന് നേതൃത്വത്തിന്റെ നിര്‍ദേശം സംസ്ഥാന സമിതി അംഗങ്ങള്‍ വി.ജോയിയെ തിരഞ്ഞെടുത്തു.

മുന്‍ മേയര്‍ സി.ജയന്‍ ബാബു, കെ.എസ്. സുനില്‍കുമാര്‍ എന്നിവരെ പിന്തള്ളിയാണ് ജില്ലാ സെക്രട്ടറി സ്ഥാനം വി.ജോയിയ്ക്ക് ലഭിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പ്ലസ് വൺ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ടമെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യ...

ജനന സർട്ടിഫിക്കറ്റിൽ ‘അച്ഛൻ’, ‘അമ്മ’ എന്നതിനു പകരം ‘മാതാപിതാക്കൾ’; ചരിത്ര വിധിയുമായി ഹൈ കോടതി

കൊച്ചി: ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളുടെ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛനും അമ്മയ്ക്കും പകരം...

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു

ഡൽഹി: രാജ്യത്ത് നിലവിൽ 3758 പേ‍‍ർ കോവിഡ് ബാധിതരെന്ന് കേന്ദ്ര ആരോഗ്യ...

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. തിരുവനന്തപുരം വെങ്ങാനൂരിലാണ്...
Telegram
WhatsApp