spot_imgspot_imgspot_img

സിനിമ കലാ സംവിധായകന്‍ സുനില്‍ ബാബു അന്തരിച്ചു.

Date:

കൊച്ചി: സിനിമ കലാ സംവിധായകന്‍ സുനില്‍ ബാബു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

മലയാളത്തില്‍ അനന്തഭദ്രം, ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്ബുക്ക്, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ലൂര്‍ ഡെയ്‌സ് തുടങ്ങിയ സിനിമകളിലെ കലാസംവിധായകനായിരുന്നു സുനില്‍ ബാബു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്തഭദ്രം എന്ന സിനിമയിലൂടെ മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു.

ബോളിവുഡില്‍ എം.എസ്. ധോണി, ഗജിനി, ലക്ഷ്യ, സ്പെഷല്‍ ചൗബീസ് തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.

സാബു സിറിലിന്റെ സഹായിയായാണ് ചലച്ചിത്ര രംഗത്തേയ്‌ക്ക് സുനില്‍ ബാബു ചുവടു വയ്‌ക്കുന്നത്.

വിജയ് നായകനായി എത്തുന്ന പുതിയ ചിത്രമായ ‘വാരിസി’ലാണ് അവസാനം പ്രവര്‍ത്തിച്ചത്. ഈ ചിത്രം റിലീസാകാനിരിക്കെയാണ് മരണം. മല്ലപ്പള്ളി കുന്നന്താനം രാമമംഗലം തങ്കപ്പന്‍ നായരുടെയും സരസ്വതിയമ്മയുടെയും മകനാണ് സുനില്‍ ബാബു. ഭാര്യ: പ്രേമ. മകള്‍: ആര്യ സരസ്വതി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ്; വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സുരക്ഷ ഒരുക്കാൻ 32,000 ഓളം സുരക്ഷാ ഉദ്യോഗസ്ഥർ; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ...

വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ സർവീസിൽ നിന്നും വിരമിച്ചു

തിരുവനന്തപുരം: വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ സർവീസിൽ...

നാല് നില കെട്ടിടത്തിന് തീപിടിച്ച് 9 പേർ മരിച്ചു; നാലുപേരുടെ നില ഗുരുതരം

ഡൽഹി: ഡൽഹിയിലെ വിവേക് വിഹാറിലെ നാലു നില കെട്ടിടത്തിനു തീപിടിച്ചു അപകടം....

എൻ പ്രശാന്തിനെതിരെ വീണ്ടും കടുത്ത നടപടി

തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎഎസിന് വീണ്ടും സസ്പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളോട് സർക്കാരിനെതിരേ...
Telegram
WhatsApp