spot_imgspot_imgspot_img

ചലച്ചിത്രതാരം മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍

Date:

കൊച്ചി: ചലച്ചിത്രതാരം മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ. ഹൃദ്രോഗത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന്റെ നില ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. ഞായറാഴ്ച രാത്രിയോടെ തലകറങ്ങി വീണതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബോധരഹിതയായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ഐ സി യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് മകന്‍ ജോളി പറഞ്ഞു.

നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ഞായറാഴ്ച രാവിലെ കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ശേഷം തിരിച്ച് വീട്ടിലെത്തിയെങ്കിലും രാത്രിയോടെ മോളി കണ്ണമാലി തലകറങ്ങി വീഴുകയായിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി മോളി കണ്ണമാലി ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭരണം കിട്ടിയ യുഡിഎഫ് ജനങ്ങളെ മനസിലാക്കണം’: എ കെ ആന്റണി

തിരുവനന്തപുരം: പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്...

പ്രതിപക്ഷത്തിരുന്ന് ജനങ്ങൾക്കായി പോരാടും; എം കെ സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം...

സിനിമാഭിനയം നിർത്തിയതായി നിയുക്ത എംഎൽഎ രമേഷ് പിഷാരടി

പാലക്കാട്: സിനിമാ അഭിനയവും സ്റ്റേജ് ഷോകളും നിർത്തിയെന്ന് നിയുക്ത എംഎൽഎ രമേഷ്...

സിനിമ സീരിയൽ താരം സന്തോഷ് കെ നായർ വാഹനാപകടത്തില്‍ മരിച്ചു

പത്തനംതിട്ട: സിനിമ സീരിയൽ താരം സന്തോഷ് കെ നായർ അപകടത്തിൽ അന്തരിച്ചു....
Telegram
WhatsApp