spot_imgspot_imgspot_img

ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നു: പാക് പ്രധാനമന്ത്രി

Date:

അബുദബി:ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ച‍ർച്ചയ്ക്ക് തയ്യാറാകണമെന്ന് ഷെഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടു. ദുബായ് ആസ്ഥാനമായുള്ള അൽ അറബിയ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

യുദ്ധങ്ങൾ പാഠങ്ങൾ പഠിപ്പിച്ചു. ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദാരിദ്ര്യവും തൊഴിലില്ലായ്മയും സമ്മർദവുമാണ് ഇന്ത്യയുമായി ഏറ്റുമുട്ടിയതിന്റെ ഫലം. പരസ്പരം ഏറ്റുമുട്ടി സമയവും സമ്പത്തും പാഴാക്കേണ്ടതില്ലെന്നും ഇന്ത്യയുമായുള്ള ചർച്ചയ്ക്ക് വഴിതുറക്കാൻ യുഎഇയുടെ സഹായം തേടുമെന്നും ഷെരീഫ് വ്യക്തമാക്കി. പാക്കിസ്ഥാൻ കടുത്ത സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ഷെരീഫിന്റെ പരാമർശം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp