spot_imgspot_imgspot_img

ഹണി ട്രാപ്പില്‍ കുടുങ്ങി പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍

Date:

ഇസ്‍ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബാറ്റ്‌സ്മാനുമായ ബാബര്‍ അസം ഹണി ട്രാപ്പില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ക്യാപ്റ്റൻ ബാബർ അസം സഹതാരത്തിന്റെ കാമുകിയുമായി നടത്തിയ ലൈംഗികച്ചുവയുള്ള ചാറ്റിങ്ങിന്റെ വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നേരത്തെയും സമാനമായ ആരോപണങ്ങള്‍ ബാബര്‍ അസം നേരിട്ടുണ്ട്.

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ ഒരു സഹതാരത്തിന്റെ കാമുകിയുമായി അശ്ലീല സംഭാഷണം നടത്തുന്ന ബാബർ അസം, ഇതു തുടർന്നാൽ കാമുകനായ താരത്തെ ടീമിൽനിന്ന് പുറത്താക്കില്ലെന്നും ബാബര്‍ അസം പറയുന്നു. പാകിസ്ഥാനിലെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നാണു വീഡിയോ പുറത്തായത്.

അതേസമയം അസമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം തെറിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണ് ഈ വീഡിയോക്ക് പിന്നിലെന്ന് ആരാധകര്‍. മോർഫ് ചെയ്ത ചിത്രങ്ങളും എഡിറ്റ് ചെയ്ത ഓഡിയോ ക്ലിപ്പുകളുമാണ് പ്രചരിക്കുന്നതെന്നും താരത്തെ ഹണിട്രാപ്പിൽ കുടുക്കിയതായാണ് സംശയമെന്നും ആരാധകർ പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp