കോഴിക്കോട്: ജില്ലയിൽ അഞ്ചാം പനി പടരുന്നതായി റിപ്പോർട്ട്. നാദാപുരത്ത് ആകെ രോഗികളുടെ എണ്ണം 25 ആയി. ഇന്നലെ പുതുതായി രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഓരോ കേസ് വീതം റിപ്പോർട്ട് ചെയ്തത് രണ്ട്, ഏഴ് വാർഡുകളിലാണ്. നാദാപുരം പഞ്ചായത്തിലെ വാർഡ് ഒന്നിൽ ഒരു കേസ്, രണ്ടിൽ രണ്ട് കേസ്, വാര്‍ഡ് നാലില്‍ രണ്ട്, വാര്‍ഡ് ആറില്‍ ഏഴ്, വാര്‍ഡ് ഏഴില്‍ ഏഴ്, വാര്‍ഡ് 11 ല്‍ ഒന്ന്, വാര്‍ഡ് 13 ല്‍ ഒന്ന്, വാർഡ് 17 ൽ ഒന്ന്, വാര്‍ഡ് 19 ല്‍ രണ്ട്, വാര്‍ഡ് 21 ല്‍ ഒന്ന് എന്നിങ്ങനെയാണ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്.
61 കുട്ടികൾക്ക് പൗർണമി വായനശാല, ചീയ്യുർ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ നിന്ന് അഞ്ചാം പനിക്കെതിരെയുള്ള വാക്സിൻ നൽകി. നേരത്ത 65 കുട്ടികൾക്ക് വാക്സിൻ നൽകിയിരുന്നു. ഇതുവരെ 126 കുട്ടികൾക്കാണ് വാക്സിൻ നൽകിയത്.