തിരുവനന്തപുരം: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചു. തന്റെ രാജി വിവാദങ്ങളുമായി യാതൊരു ബന്ധമില്ലെന്ന് ഡയറക്ടർ. കാലാവധി കഴിഞ്ഞതുകൊണ്ടാണ് രാജി വെച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജിക്കത്ത് ചെയർമാന് കൈമാറി.
ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജാതി വിവേചനം കാണിച്ചെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികൾ പ്രതിക്ഷേധം ആരംഭിച്ചിരുന്നു. രാജി പ്രഖ്യാപനം കൊണ്ട് സമരം അവസാനിക്കില്ലെന്നും ഉന്നയിച്ച പ്രശ്നങ്ങൾക്കെല്ലാം പരിഹാരം വേണമെന്നും അതുവരെ സമരവുമായി മുന്നോട്ട് പോകുമെന്നും വിദ്യാർഥികൾ പ്രഖ്യാപിച്ചു.