spot_imgspot_imgspot_img

നിയമസഭ സമ്മേളനം നാളെ ആരംഭിക്കും

Date:

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം നാളെ ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭ സമ്മേളനത്തിനു തുടക്കം കുറിയ്ക്കുന്നത്. ഗവർണർ-സർക്കാർ പോരും അനുനയവും പൊലീസ്-ഗുണ്ടാ ബന്ധവും സഭയിൽ ചർച്ചയാവും. നാളെ ചേരുന്ന കാര്യോപദേശകസമിതി യോഗമാണ് അടുത്ത ദിവസങ്ങളിലെ സമ്മേളന തീയതികള്‍ തീരുമാനിക്കുക. ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ അവതരണവും ചര്‍ച്ചയും നടക്കും.

ഗവർണറുമായുള്ള പോരിനിടെ നയപ്രഖ്യാപനം നീട്ടി വയ്ക്കാനാണ് സർക്കാർ ആലോചിച്ചിരുന്നത്. എന്നാൽ സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയോടെ ഗവർണർ അയഞ്ഞത് പെട്ടന്നുള്ള മാറ്റമായിരുന്നു. അതിനു പിന്നാലെയാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമ സഭ സമ്മേളനം നടക്കുന്നത്.

ഫെബ്രുവരി മൂന്നിന് മന്ത്രി കെ.എന്‍.ബാലഗോപാല്‍ തന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 10 വരെ ചേരുന്ന സഭ പിന്നീട് 27ന് പുനഃരാരംഭിച്ച് മാര്‍ച്ച് 30ന് അകം ബജറ്റ് പാസാക്കി പിരിയും.

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp