spot_imgspot_imgspot_img

ഗൃഹനാഥൻ കിണറ്റിൽ വീണു മരിച്ചു

Date:

പോത്തൻകോട് :ഗൃഹനാഥനെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. ശാസ്തവട്ടം ഗാന്ധിനഗർ പുതുവൽ പുത്തൻവീട്ടിൽ ഗോപാലകൃഷ്ണൻ നായരെ(72)യാണു വീടിന് പുറകിലെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ(തിങ്കളാഴ്ച്ച) 3 മണി മുതൽ ഇദ്ദേഹത്തെ വീട്ടിൽ കാണാനില്ലായിരുന്നു. സന്ധ്യയോടെ വീടിനു പിന്നിലെ കിണറ്റിനരികിൽ ചെരിപ്പു കിടക്കുന്നത് കണ്ട വീട്ടുകാരാണ് സംശയം തോന്നി വിവരം അയൽവാസികളെ അറിയിച്ചത്.

തുടർന്നു കഴക്കൂട്ടത്തുനിന്നും ഫയർഫോഴ്സ് എത്തി പരിശോധിക്കുമ്പോൾ കിണറ്റിനുള്ളിൽ മരിച്ച നിലയിലായിരുന്നു. മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വാട്ടർ അതോറിറ്റിയിലെ റിട്ട. ജീവനക്കാരനാണു. ഭാര്യ: ചന്ദ്രികാദേവി, മക്കൾ: ചിത്ര, ചന്തു. മരുമക്കൾ: അരവിന്ദ്, അമൃത. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നു (ചൊവ്വാഴ്ച) സംസ്കരിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരള പൊലീസിന്റെ അഭിമാനം വനിതാ സേന: ഡിജിപി

സായുധ വനിതാ ബറ്റാലിയന് പുതിയ മുഖച്ഛായ: വികസന-ക്ഷേമ പദ്ധതികൾ ഡി.ജി.പി നാടിന്...

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...
Telegram
WhatsApp