spot_imgspot_img

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം: തിരുവനന്തപുരത്ത് സംഘര്‍ഷം

Date:

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ശക്തമായ എതിര്‍പ്പിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന വിവാദ ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിച്ച് പ്രതിപക്ഷ യുവജനസംഘടനകള്‍. പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിയത് പലയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചു.

തിരുവനന്തപുരത്ത് മാനവീയം വീഥിയില്‍ പൊതുപരിപാടിയായാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. പ്രദര്‍ശനം ആരംഭിച്ചപ്പോള്‍ തന്നെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി. ഇത് പോലീസ് തടഞ്ഞതിന് തൊട്ടുപിന്നാലെ ഡോക്യുമെന്ററി കണ്ടുകൊണ്ടിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യുവമോര്‍ച്ച പ്രകടനത്തിന് നേരെ പാഞ്ഞടുത്തു.

പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായതിനെ തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പിന്നീട് ഡോക്യുമെന്ററിയുടെ പ്രദര്‍ശനം യൂത്ത് കോണ്‍ഗ്രസ് പുനരാരംഭിച്ചിട്ടുണ്ട്. പൂജപ്പുരയില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലും ഡോക്യുമെന്ററിയുടെ പ്രദര്‍ശനം സംഘടിപ്പിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലുമിനി അസോസിയേഷൻ 26 ന്

കുളത്തൂർ: കുടുംബ സംഗമവും കലാ വിരുന്നും മെയ് 26ന്. ആറ്റിൻകുഴി ഗവ.എ...

ഹോട്ടലുകൾ കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വഴിയോരക്കടകൾ എന്നിവിടങ്ങളിൽ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണ...

കോവിഡ്, സ്വയം പ്രതിരോധം പ്രധാനം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട്...

ദേശീയ പുനരർപ്പണ ദിനാചരണം സംഘടിപ്പിച്ചു

നെടുമങ്ങാട് : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34- മത് രക്ത...
Telegram
WhatsApp