spot_imgspot_img

തൃശൂരിൽ വെടിക്കെട്ട് പുരയില്‍ സ്ഫോടനം

Date:

തൃശൂര്‍: തൃശൂരിൽ വെടിക്കെട്ട് പുരയില്‍ സ്ഫോടനം. വടക്കാഞ്ചേരി കുണ്ടന്നൂരിലാണ് സ്ഫോടനം നടന്നത്. തൃശൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെ ഉത്സവങ്ങള്‍ക്ക് വേണ്ടി വെടിക്കോപ്പുകൾ ഉണ്ടാക്കുന്ന പുരയിലാണ് അപകടം നടന്നത്. സ്ഫോടനത്തിൽ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റത് ചേലക്കര സ്വദേശി മണിക്കാണ്.

വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് സ്‌ഫോടനങ്ങളാണ് ഇവിടെ ഉണ്ടായത്. മറ്റു തൊഴിലാളികൾ കുളിക്കാൻ പോയതിനാൽ വൻ ദുരന്തം ഒഴിവായി. സ്‌ഫോടനത്തിൻ്റെ പ്രകമ്പനം കിലോമീറ്ററുകൾ അകലെ വരെ അനുഭവപ്പെട്ടുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

വെടിക്കെട്ടുപുര പൂര്‍ണമായി കത്തി നശിച്ചു. പാടശേഖരത്തിന് നടുവിലായാണ് പടക്കപ്പുര സ്ഥിതി ചെയ്യുന്നത്. 600 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വീടുകളുടെ ജനൽ ചില്ലുകളെല്ലാം തകർന്നിട്ടുണ്ട്. പൊലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മണിയെ തൃശൂര്‍ മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി സഹകരിക്കും: എം എ ബേബി

തിരുവനന്തപുരം: ബിജെപിയെ നിഷ്കാസനം ചെയ്യാൻ കോൺഗ്രസുമായി സഹകരിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി...

കാരണവർ വധക്കേസ്; ഷെറിന് വീണ്ടും പരോൾ

കണ്ണൂർ: കാരണവർ വധക്കേസ് പ്രതി ഷെറിൻ വീണ്ടും പരോളിലിറങ്ങി. പതിനഞ്ച് ദിവസത്തെ...

കൂട്ടുകാരെ രക്ഷിച്ചു, പക്ഷെ അവന് രക്ഷപ്പെടാനായില്ല; വിദ്യാർത്ഥി മുങ്ങി മരിച്ചു

തൃശൂർ: ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മുങ്ങി മരിച്ചു. പാലക്കാട് പഴയ...

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ

ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമ...
Telegram
WhatsApp