spot_imgspot_imgspot_img

ആന്ധ്രാ പ്രദേശിന്‍റെ പുതിയ തലസ്ഥാനമാകാൻ വിശാഖപട്ടണം

Date:

വിശാഖപട്ടണം: ആന്ധ്രാ പ്രദേശിന്‍റെ പുതിയ തലസ്ഥാനമാകാൻ വിശാഖപട്ടണം. ഇക്കാര്യം പ്രഖ്യാപിച്ചത് ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയാണ്. ഹൈദരാബാദായിരുന്നു അവിഭക്ത ആന്ധ്രയുടെ തലസ്ഥാനം. ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് തെലങ്കാന രൂപീകരിച്ചപ്പോള്‍ ഹൈദരാബാദ് ആ സംസ്ഥാനത്തിന്‍റെ ഭാഗമായി. അതോടെയാണു പുതിയ തലസ്ഥാനം തെരഞ്ഞെടുക്കേണ്ട സാഹചര്യം ഒരുങ്ങിയത്.

നേരത്തെ മുഖ്യമന്ത്രി മൂന്നു തലസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുമെന്നു വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്നു. ഇന്നു ന്യൂഡല്‍ഹിയില്‍ നടന്ന ഇന്‍റര്‍നാഷണല്‍ ഡിപ്ലോമാറ്റിക് അലയന്‍സ് മീറ്റിങ്ങിനു ശേഷമാണ് വിശാഖപട്ടണം ആന്ധ്രയുടെ പുതിയ തലസ്ഥാനമാകുമെന്നു ജഗന്‍ മോഹന്‍ റെഡ്ഡി പ്രഖ്യാപിച്ചത്. മാര്‍ച്ചില്‍ വിശാഖപട്ടണത്ത് നിക്ഷേപകരുടെ സംഗമം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp