spot_imgspot_imgspot_img

റബ്ബർ സബ്സിഡിക്ക് 600 കോടി: സംസ്ഥാന ബജറ്റ് അവതരണം പുരോഗമിക്കുന്നു

Date:

തിരുവനന്തപുരം: റബ്ബർ കർഷകരെ സഹായിക്കുന്നതിന്‍റെ ഭാഗമായി സബ്സിഡിയിൽ 600 കോടി രൂപ വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം പൂർണ ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കുകയാണ് ധനമന്ത്രി. സംസ്ഥാനം ധന പ്രതിസന്ധിയിൽ നിന്നും കര കയറിയ വർഷമായിരുന്നു കഴിഞ്ഞു പോയതെന്നും കാർഷിക വ്യവസായ മേഖലകളിലടക്കം വളർച്ചയുണ്ടായതായും മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

സർക്കാർ സേവനങ്ങൾ കൂടുതൽ ഓൺലൈനിലേക്കു മാറ്റുമെന്നും ധന മന്ത്രി പറഞ്ഞു. കൂടാതെ കൊച്ചിയിലും തിരുവനന്തപുരത്തും ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബിനായി 200 കോടി രൂപയും ബഡ്ജറ്റിൽ അനുവദിച്ചു. തിരുവനന്തപുരത്ത് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് മെയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. മെയ്ക്ക് ഇന്‍ കേരള പദ്ധതിക്ക് 100 കോടി രൂപ അനുവദിച്ചു. മെയ്ക്ക് ഇന്‍ കേരളയിലൂടെ  കാര്‍ഷിക സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കും.

ജോലിക്കായി യുവാക്കള്‍ കേരളം വിട്ടു പോകുന്ന സാഹചര്യമാണെന്നും, അവര്‍ക്ക് കാര്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കി കേരളത്തില്‍ തന്നെ തുടരുന്ന സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

മാത്രമല്ല വിലക്കയറ്റം നിയന്ത്രിക്കാന്‍ 2000 കോടി അനുവദിച്ചു. പോയവർഷം വിലക്കയറ്റം ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിച്ചിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രം സംസ്ഥാനത്തിനു നല്‍കുന്ന സഹായം കുറഞ്ഞുവെന്നു ധനമന്ത്രി പറഞ്ഞു. ഈ വര്‍ഷം ധനഞെരുക്കം പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട്...

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...

ഇറാന്‍ വലിയ തകര്‍ച്ച നേരിടുന്നു; കടുത്ത നേതൃത്വ പ്രതിസന്ധി; യു.എസിന്റെ സഹായം തേടിയെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനില്‍ അതീവ ഗുരുതരവും മോശവുമായ ആഭ്യന്തര സാഹചര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട്...

ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മരണം; ലക്ഷണം ഭക്ഷ്യവിഷബാധയുടേതല്ല; വിഷസാന്നിധ്യവും പരിശോധിക്കുന്നു

മുംബൈ: ദുരൂഹത മാറാതെ മുംബൈയിലെ ഭക്ഷ്യവിഷബാധയേറ്റുള്ള ഒരു കുടുംബത്തിലെ നാലുപേരുടെയും മരണം....
Telegram
WhatsApp