spot_imgspot_img

ലാഭേശ്ചയില്ലാത്ത ജീവകാരുണ്യമാണ് സിദ്ധ; മന്ത്രി ആന്റണി രാജു

Date:

spot_img

പോത്തൻകോട് : ആരോഗ്യമേഖലയുടെ പ്രസ്കതി നാൾക്കുനാൾ വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ ജീവകാരുണ്യം ലക്ഷ്യമിട്ട് ലാഭേശ്ചയില്ലാതെ പ്രവർത്തിക്കുന്ന ചികിത്സവിഭാഗമാണ് സിദ്ധവൈദ്യമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. പോത്തൻകോട് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ അലുമിനി അസോസിയേഷന്റെയും ലോക ക്യാൻസർ ദിനാചരണം പരിപാടികളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹിക പ്രതിബദ്ധതയും ആത്മീയ പ്രതിബദ്ധതയും തൂല്യമായി നിറവേറ്റുന്ന പ്രസ്ഥാനമാണ് ശാന്തിഗിരി. ആരാണ് കേമൻ എന്ന് തെളിയിക്കാൻ ചികിത്സാവിഭാഗങ്ങൾ പരസ്പരം ആരോപണ-പ്രത്യാരോപണങ്ങൾ നടത്തുമ്പോൾ ചികിത്സയിലെ വൈവിദ്ധ്യങ്ങളുൾക്കൊണ്ട് പരസ്പരപൂരകമായി ശാന്തിഗിരിയുടെ ആതുരസേവനമേഖല പ്രവർത്തിക്കുന്നു.

കോവിഡിനെതിരേയുളള ചെറുത്തുനിൽപ്പിൽ സിദ്ധ ചികിത്സ വിഭാഗം വലിയ പങ്കു വഹിച്ചു. പൂർവ്വവിദ്യാർത്ഥികൾ ഏതൊരു കലാലയത്തിന്റെ സമ്പത്താണെന്നും സിദ്ധ ചികിത്സാവിഭാഗത്തിൽ പഠിച്ചിറങ്ങിയ ഡോക്ടർമാർ ജനക്ഷേമം ലക്ഷ്യമിട്ട് നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസയർഹിക്കുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ചടങ്ങിൽ വിശിഷ്ടാതിഥിയായി. സിദ്ധയെന്ന ചികിത്സാശാസ്ത്രത്തിന്റെ ഗുണഫലങ്ങൾ പൊതുജനങ്ങളിലെത്തിക്കാൻ സിദ്ധ സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ആരോഗ്യമേഖലകളിലെ പ്രതിസന്ധികളിൽ ജനങ്ങൾക്ക് ആശ്രയമായി സിദ്ധ ഡോക്ടർമാർ മുന്നേറണമെന്നും സ്വാമി പറഞ്ഞു.

കോളേജിലെ ആദ്യകാല അദ്ധ്യാപകരെയും പി.ജി വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ഡോ. ജനനി ശ്യാമരൂപ, ഡോ. ഗീതശ്രീ ബാലാജി എന്നിവരെയും ചടങ്ങിൽ ആദരിച്ചു. കോളേജിലെ നാലമത് ബി.എസ്.എം.എസ് ബാച്ചിൽ പഠിച്ച ഡോ. ദീപുവിന്റെ പേരിൽ ഏർപ്പെടുത്തിയ മെമ്മോറിയൽ അവാർഡ് യു.ജി.വിഭാഗത്തിൽ ഉന്നതവിജയം കരസ്ഥമാക്കിയ സിൽക്കീന തോപ്പിലിന് നൽകി. അലുമിനി അസോസിയേഷന്റെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ.പി. ഹരിഹരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ഡി.എം.ഒ ഡോ. ഷീല മേബ്‌‌ലെറ്റ്. ജി.വി, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ. അനിൽകുമാർ, ക്ഷേമകാര്യ വികസന സ്ഥിരംസമിതി അംഗം ആർ. സഹീറത്ത് ബീവി, വാർഡ് മെമ്പർ കോലിയക്കോട് മഹീന്ദ്രൻ, ഡീൻ ഡോ.വി.അരുണാചലം, പി.ടി.എ വൈസ് പ്രസിഡന്റ് ഹൻസ്‌‌രാജ്.ജി.ആർ, ഡോ. മിഥുൻ. സി, ഡോ. ജനപ്രിയ. ആർ. കെ, ഡോ. അനുപമ.കെ.ജെ എന്നിവർ പ്രസംഗിച്ചു.

11 ന് “മണിക്കടൈ നൂൽ” എന്ന രോഗനിർണ്ണയരീതിയെക്കുറിച്ച് ചെന്നൈ സിദ്ധ റീജയണൽ റിസർച്ച് ഇൻസ്റ്റിറ്റൂട്ട് റിസർച്ച് ഓഫീസർ ഡോ.എസ്.വിനായക് ബോധവത്കരണ ക്ലാസെടുത്തു. ഉച്ചയ്ക്ക് 2 ന് നടന്ന ക്യാൻസർ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം നാഷണൽ ആയുഷ് മിഷൻ സംസ്ഥാന ഡയറക്ടർ ഡോ.ഡി.സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ഹെൽത്ത്കെയർ വിഭാഗം ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത ക്യാൻസർ ചികിത്സകൻ ഡോ. വി.പി. ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി. നാഷണൽ ആയുഷ് മിഷൻ സ്നേറ്റ് പ്രോഗ്രാം മാനേജർ ഡോ.സജി.പി.ആർ, ഡോ. പ്രകാശ്. എസ്.എൽ, ഡോ.ശരണ്യരാജ്, ഡോ. ശ്രദ്ധ എന്നിവർ സംബന്ധിച്ചു. വൈകിട്ട് 4 ന് ‘ക്യാൻസർ ചികിത്സയിൽ സിദ്ധ ഔഷധങ്ങളുടെ പങ്ക്’ എന്ന വിഷയത്തിൽ ഡോ. വി.ബാലസുബ്രമണ്യനും 5 ന് നട്ടെല്ലു സംബന്ധമായ രോഗങ്ങളെക്കുറിച്ച് ചെന്നെ ഗവ. സിദ്ധ മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ.റ്റി.ആർ. സിദ്ധിഖ് അലിയും ക്ലാസെടുത്തു. വൈകുന്നേരം വിദ്യാർത്ഥികളുടേയും ഡോക്ടർമാരുടേയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp