spot_imgspot_img

പെരുമാതുറ പഞ്ചായത്ത്‌ ‘ ജനകീയ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു

Date:

പെരുമാതുറ : തീരദേശത്തിന്റെ സമഗ്ര വികസനത്തിനായി തീരദേശ ഗ്രാമമായ പെരുമാതുറ കേന്ദ്രീകരിച്ച് ഗ്രാമപഞ്ചായത്ത് രൂപീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പെരുമാതുറയിൽ ജനകീയ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു.

തീരദേശ വാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണിത്. നിലവിൽ ഒരേ ഭൂപ്രദേശമായിട്ടും രണ്ട് താലൂക്കിലും മൂന്ന് പഞ്ചായത്തിലുമായാണ് ഈ പ്രദേശം കിടക്കുന്നത്. നേരത്തേ രണ്ടു തവണ അനുവദിക്കപ്പെട്ട പഞ്ചായത്താണ് പെരുമാതുറ പഞ്ചായത്ത്‌. ജനകീയ ചർച്ച പുതുക്കുറിച്ചി ഇടവക സഹവികാരി ഫാദർ ലീൻ ഉദ്ഘാടനം ചെയ്തു. പുതുക്കുറിച്ചി മുസ്ലിം ജമാഅത്ത് പ്രസിഡന്റ്‌ സൈദലവി അധ്യക്ഷനായി.

പെരുമാതുറ സ്നേഹതീരം ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ ആമുഖ പ്രഭാഷണം നടത്തി. പെരുമാതുറ സ്കൂൾ മുൻ പ്രധാനാധ്യാപികയും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ശ്യാമളകുമാരി ടീച്ചർ മുഖ്യാഥിതിയായി. പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ സുനിൽ ഹസ്സൻ മുഖ്യപ്രഭാഷണം നടത്തി.

മുൻ കഠിനംകുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി രത്നകുമാർ, സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി ഇ.എം.മുസ്തഫ, ലോക്കൽ കമ്മിറ്റിയംഗം സജിത്ത് ഉമ്മർ, വിവിധ ഗ്രാമപഞ്ചാത്തുകളിലെ അംഗങ്ങളായ അബ്ദുൽ സലാം, ബി.കബീർ, ഫാത്തിമ ശാക്കിർ, കോൺഗ്രസ്‌ ബ്ലോക്ക് ജനറൽ സെക്രട്ടറി അഡ്വ.നിസാർ, ഗാന്ധിയൻ ഉമ്മർ എന്നിവർ സംസാരിച്ചു. പെരുമാതുറ മുസ്ലിം ജമാഅത്ത് പ്രസിഡന്റ്‌ അബ്ദുൽ ഖാദർ സമാപന പ്രഭാഷണം നടത്തി.ഐ.എൻ.എൽ ജില്ലാ പ്രസിഡന്റ്‌ ബഷറുള്ള സ്വാഗതവും ഷഹീർ സലിം നന്ദിയും പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം....

അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം പിഴ

എറണാകുളം: അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം108000...

യു എസിലെ ഫ്ലോറിഡ യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ്

വാഷിങ്ടൺ: അമെരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിൽ വെടിവയ്പ്പ്. 2 പേർ കൊല്ലപ്പെട്ടു....

വിന്‍സിയുടെ മൊഴിയെടുക്കാന്‍ എക്സൈസ്; സിനിമയിലെ പരാതി സിനിമയിൽ തീർത്തോളാമെന്ന് കുടുംബം

കൊച്ചി: നടി വിൻസി അലോഷ്യസിന്റെ ആരോപണത്തിൽ വിൻസിയുടെ മൊഴിയെടുക്കാൻ കുടുംബത്തിന്റെ അനുമതി...
Telegram
WhatsApp