spot_imgspot_imgspot_img

നിയമസഭയില്‍ ബജറ്റ് ചര്‍ച്ച ഇന്നു മുതല്‍

Date:

തിരുവനന്തപുരം: 2023-2024 വര്‍ഷത്തെ സമ്പൂര്‍ണ ബജറ്റിനെക്കുറിച്ചുള്ള പൊതു ചർച്ച ഇന്ന് തുടങ്ങും. പൊതു ചർച്ച 3 ദിവസമാവും നടക്കുക. പ്രതിപക്ഷം ചോദ്യോത്തരവേള മുതല്‍ പ്രതിഷേധം ആരംഭിച്ചു. പ്രതിപക്ഷ എംഎൽഎമാർ നിയമസഭ കവാടത്തിൽ നിരാഹാര സമരം നടത്തും. പ്രതിപക്ഷ നേതാവ് ബജറ്റ് ചർച്ചക്കുമുൻപ് സഭയിൽ പ്രഖ്യാപനം നടത്തും. യുഡിഎഫ് പാർലമെന്‍ററി കാര്യ സമിതിയുടേതാണ് തീരുമാനം. ഇന്ധന സെസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.

തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കാന്‍ രാവിലെ 11ന് നിയമസഭ മന്ദിരത്തിലെ പ്രതിപക്ഷനേതാവിന്‍റെ മുറിയില്‍ യുഡിഎഫ് യോഗം ചേരും. ഇന്ന് നിയമസഭയിലേക്ക് ബജറ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുന്നുണ്ട്. കൂടാതെ നികുതി വർധനവിനെതിരെ ചൊവ്വാഴ്ച്ച ജില്ലാ ആസ്ഥാനങ്ങളിൽ യുഡിഎഫ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp